Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകാൻ ഫിലിം ഫെസ്റ്റിവലിൽ...

കാൻ ഫിലിം ഫെസ്റ്റിവലിൽ മലയാളത്തിന്‍റെ അഭിമാനമാകാൻ 'ബാലൻ'; ചിദംബരം ചിത്രത്തിന്‍റെ പ്രദർശനം മെയ് 14 ന്

text_fields
bookmark_border
കാൻ ഫിലിം ഫെസ്റ്റിവലിൽ മലയാളത്തിന്‍റെ അഭിമാനമാകാൻ ബാലൻ; ചിദംബരം ചിത്രത്തിന്‍റെ പ്രദർശനം മെയ് 14 ന്
cancel

മഞ്ഞുമ്മൽ ബോയ്സിന്‍റെ ഗംഭീര വിജയത്തിനു ശേഷം സംവിധായകൻ ചിദംബരത്തിന്‍റേതായി പുറത്തു വരാനിരിക്കുന്ന സിനിമയാണ് ബാലൻ. മലയാള സിനിമയ്ക്ക് അഭിമാനമായിക്കൊണ്ട് കാൻ ഫിലിം ഫെസ്റ്റിവലിന്‍റെ മാർക്കറ്റിങ്ങ് സ്ക്രീനിങ്ങിനൊരുങ്ങുകയാണ് ഇപ്പോൾ ചിത്രം. കെ.വി.എൻ പ്രൊഡക്ഷൻസ്, തെസ്പിയൻ ഫിലിംസ് എന്നിവയുടെ ബാനറിൽ വെങ്കട് കെ. നാരായണ, ശൈലജ ദേശായി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സംവിധായകൻ ജിത്തു മാധവനാണ് സിനിമയുടെ രചന നിർവഹിച്ചത്.

തന്‍റെ ഹൃദയത്തിൽ കാൻസിന് വളരെ വ്യക്തിപരമായ സ്ഥാനമുണ്ടെന്നും 2022-ൽ കാൻസിൽ വന്നപ്പോൾ അടുത്ത തവണ താൻ വരുന്നത് തന്‍റെ സിനിമയുമായായിരിക്കുമെന്ന് തീരുമാനിച്ചിരുന്നുവെന്നും നിർമാതാവ് ശൈലജ ദേശായി ഫെൻ പറഞ്ഞു. ലോകമെമ്പാടുമുള്ള എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും ആകർഷിക്കാൻ ബാലൻ സിനിമയ്ക്ക് കഴിയുമെന്ന് അവർ കൂട്ടിച്ചേർത്തു.

ലോകത്തിന് അവഗണിക്കാൻ കഴിയാത്ത ജോലിയാണ് മലയാള സിനിമ ചെയ്യുന്നതെന്നും ബാലൻ വെറുമൊരു സിനിമയല്ല, ഒരു പ്രസ്താവനയാണെന്നും സഹനിർമാതാവായ കെ.വെങ്കട് നാരായണ പറഞ്ഞു. നമ്മൾ വരുന്നിടത്ത് നിന്നുള്ള ഭാരവും, നമ്മൾ എവിടെയാണ് സ്വീകരിക്കപ്പെടുന്നത് അല്ലെങ്കിൽ ഉൾകൊള്ളപ്പെടുന്നത് എന്നത് കണ്ടെത്താനുള്ള അടങ്ങാത്ത ആഗ്രഹവും പോലെ, നമ്മൾ അറിയാതെ കൊണ്ട് നടക്കുന്ന കാര്യങ്ങളാണ് ബാലനിലൂടെ പറയുന്നതെന്ന് സംവിധായകൻ ചിദംബരം പറഞ്ഞു.

മനസ്സിലാക്കുന്നതിന് മുമ്പ് അതിന്‍റെ അനുഭവം സമ്മാനിക്കുക , ശേഷം അവർക്കൊപ്പം എന്തെങ്കിലും മനസ്സിലേറ്റി കൊണ്ട് പോവുക എന്നതാണ് ബാലനിലൂടെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ ഒരുങ്ങുന്നതെന്നും ചിദംബരം സൂചിപ്പിച്ചു. ഛായാഗ്രഹണം - ഷൈജു ഖാലിദ്, സംഗീതം- സുഷിൻ ശ്യാം. എഡിറ്റർ- വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, കാസ്റ്റിംഗ് ഡയറക്ടർ/ എക്സികുട്ടീവ് പ്രൊഡ്യൂസർ - ഗണപതി, വസ്ത്രാലങ്കാരം - സപ്ന കാജാ റാവുത്തർ,

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cannes Film FestivalchidambaramMovie Newsentertainment
News Summary - chidambaram's balan in Cannes Film Festival
Next Story