അടച്ചിട്ടമുറിയിലായിരുന്നു അഭിമുഖം; സംഭവിച്ചതിനെ കുറിച്ച് 'ചട്ടമ്പി' സിനിമയുടെ അണിയറ പ്രവർത്തകർ
text_fieldsകൊച്ചി: നടൻ ശ്രീനാഥ് ഭാസി യൂട്യൂബ് ചാനൽ അവതാരകയെ അധിക്ഷേപിച്ച സംഭവം നടക്കാൻ പാടില്ലാത്തതെന്ന് ചട്ടമ്പി സിനിമയുടെ അണിയറ പ്രവർത്തകർ.വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. അവതാരകയോട് മാപ്പുപറയണമെന്ന് ശ്രീനാഥ് ഭാസിയോട് ആവശ്യപ്പെട്ടിട്ടിട്ടുണ്ടെന്നും അതിൽ തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണെന്നും സംവിധായകൻ വ്യക്തമാക്കി
സിനിമയുടെ ഭാഗമായി നടന്ന അഭിമുഖത്തിനിടെയുണ്ടായ സംഭവമായിരുന്നു. എന്നാൽ ഇപ്പോൾ അത് വ്യക്തികൾ തമ്മിലുള്ള വിഷയമായി നിയമത്തിന് മുന്നിലാണ്. അടച്ചിട്ടമുറിയിലായിരുന്നു അഭിമുഖം നടന്നത്. അണിയറ പ്രവർത്തകർ ആരും തന്നെ അവിടെയുണ്ടായിരുന്നില്ല. അതിനാൽ എന്താണുണ്ടായതെന്ന് അറിയില്ല. പ്രശ്നം അറിഞ്ഞ് സിനിമയുടെ സംവിധായകനെന്ന നിലയിൽ അവതാരികയെ നേരിൽ കണ്ട് മാപ്പ് പറഞ്ഞിരുന്നു. ശ്രീനാഥ് ഭാസി സംഭവം നടന്നതിന് ശേഷം അവതാരകയോട് മാപ്പപേക്ഷിച്ചെങ്കിലും അവർ പരുഷമായാണ് പെരുമാറിയത്. ഇക്കാര്യത്തിൽ പൊലീസ് വ്യക്തമായ ഉത്തരം കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാൽ സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ലെന്നാണ് ഭാസി തന്നോട് പറഞ്ഞതെന്ന് സംവിധായകൻ അഭിലാഷ് എസ്. കുമാർ വിശദീകരിച്ചു. ശ്രീനാഥ് ഭാസി വിഷയത്തിൽ ചട്ടമ്പി സിനിമ ബഹിഷ്‌കരിക്കാനുള്ള അഹ്വാനം സാമൂഹിക മാധ്യമങ്ങളിൽ കാണാനിടയായി. അത് ഏറെ വേദനിപ്പിക്കുന്നതാണ്. അദ്ദേഹം സിനിമയിലെ ഒരു കഥാപാത്രം മാത്രമാണ്. ഒരുപടി താരങ്ങൾ ചിത്രത്തിലുണ്ട്. തിയറ്റുകളിലേക്ക് ആളുകളെത്താത്ത സാഹചര്യമാണിപ്പോൾ. ഇത് നിർമ്മാതാവടക്കമുള്ള അണിയറ പ്രവർത്തകരെ സാരമായി ബാധിക്കുന്ന പ്രശ്നമാണെന്നും സിനിമ തിയറ്ററിൽ തന്നെ വന്ന് കാണണമെന്നും സംവിധായകൻ അഭ്യർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

