Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഗോദയിലേക്ക് ഇറങ്ങാൻ...

ഗോദയിലേക്ക് ഇറങ്ങാൻ വാൾട്ടറിന്‍റെ പിള്ളേർ റെഡി; ‘ചത്താ പച്ച’ ട്രെയിലർ പുറത്ത്

text_fields
bookmark_border
ഗോദയിലേക്ക് ഇറങ്ങാൻ വാൾട്ടറിന്‍റെ പിള്ളേർ റെഡി; ‘ചത്താ പച്ച’ ട്രെയിലർ പുറത്ത്
cancel

2026ൽ ഏറ്റവും കൂടുതൽ ഹൈപ്പിൽ നിൽക്കുന്ന 'ചത്താ പച്ച: ദ റിംഗ് ഓഫ് റൗഡീസ്' അതിന്റെ സർവ പ്രതാപത്തോടും കൂടി കൊച്ചി ലുലു മാളിനെ ഇളക്കിമറിച്ചിരിക്കുകയാണ്. റീൽ വേൾഡ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഗ്രാൻഡ് ട്രെയിലർ & മ്യൂസിക് ലോഞ്ച് ആരാധകർ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു. സംഗീത മാന്ത്രികരായ ശങ്കർ ഇഹ്സാൻ ലോയ് ടീമിന്റെ സാന്നിധ്യവും അവരുടെ ലൈവ് പെർഫോമൻസും ചടങ്ങിനെ അക്ഷരാർത്ഥത്തിൽ ഒരു ഉത്സവമാക്കി മാറ്റി. ആരാധകർ ആവേശത്തോടെ കാത്തിരുന്ന ആ പവർ പാക്ക്ഡ് ട്രെയിലർ വന്നതോടെ എന്താണ് ബിഗ് സ്ക്രീനിൽ പ്രേക്ഷകർക്കായി കാത്ത് വെച്ചിരിക്കുന്നത് എന്ന് വ്യക്തമാണ്.

ഒരു മാസ്സ് വിഷ്വൽ ട്രീറ്റ് തന്നെയായിരിക്കും ചത്താ പച്ച എന്ന് ട്രെയിലറിന്‍റെ ഓരോ ഫ്രെയിമിലും അടിവരയിടുന്നു. ചർച്ചകളിലും സോഷ്യൽ മീഡിയയിലും ഇതിനോടകം തരംഗമായ ആ ഡബ്ല്യു.ഡബ്ല്യു.ഇ ഗുസ്തി ഗോദയുടെ പശ്ചാത്തലം അതേ ആവേശത്തോടെ തന്നെ ട്രെയിലറിലും ദൃശ്യമാണ്. ക്രിയേറ്റീവ് പ്രൊഡ്യൂസർ ഷിഹാൻ ഷൗക്കത്തിനോടൊപ്പം റിതേഷ് & രമേശ് എസ്. രാമകൃഷ്ണൻ, ഷൗക്കത്ത് അലി എന്നിവർ നിർമിച്ച് നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചത്താ പച്ച മലയാള സിനിമയിലെ പുത്തൻ വിഷ്വൽ ലാംഗ്വേജ് തന്നെ അവതരിപ്പിച്ചിരിക്കുകയാണ്.

ചിത്രത്തിന്റെ മ്യൂസിക് & ട്രെയിലർ ലോഞ്ച് ചടങ്ങിൽ ബെന്നി ദയാൽ, വിജയ് യേശുദാസ്, സിദ്ധാർത്ഥ് മഹാദേവൻ, എം.സി. കൂപ്പർ തുടങ്ങി പ്രമുഖ ഗായകർ അണിനിരന്നതോടെ കൊച്ചി ലുലു മാൾ ശരിക്കും ഒരു സിനിമാ ലോകമായി മാറി. എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന ആ നിമിഷവും ട്രെയിലറിലൂടെ പുറത്തുവന്നു. മെഗാസ്റ്റാർ മമ്മൂട്ടി ഗുസ്തി റിംഗിലേക്ക് നടന്നു കയറുന്ന എന്ന് സൂചിപ്പിക്കുന്ന ഒരു ബാക്‌ഷോട്ട്. ഒരു മാസ്സ് വിഷ്വൽ! ചുരുങ്ങിയ നിമിഷം മാത്രമുള്ള ആ ദൃശ്യം സോഷ്യൽ മീഡിയയിൽ തീ പടർത്തുകയാണ്.

ചിത്രം പ്രഖ്യാപിച്ചത് മുതൽ നിലനിൽക്കുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് മമ്മൂക്കയുടെ സാന്നിധ്യം കൂടി ഉറപ്പായതോടെ ചത്താ പച്ചയുടെ ഹൈപ്പ് ആകാശത്തോളമായി. നേരത്തെ പുറത്തിറങ്ങിയ ടൈറ്റിൽ ട്രാക്കും ടീസറും സൃഷ്ടിച്ച തരംഗം ട്രെയിലർ ലോഞ്ചിലൂടെ ഇരട്ടിയായി മാറിക്കഴിഞ്ഞു. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവരുടെ മാസ്സ് പ്രകടനത്തിനൊപ്പം സനൂപ് തൈക്കൂടത്തിന്‍റെ ഉഗ്രൻ സ്ക്രീൻപ്ലേയും ആനന്ദ് സി. ചന്ദ്രന്റെ വിസ്മയിപ്പിക്കുന്ന കാമറയും കലൈ കിങ്‌സന്റെ തകർപ്പൻ ആക്ഷനും മുജീബ് മജീദിന്റെ പശ്ചാത്തല സംഗീതവും പ്രവീൺ പ്രഭാകറിന്‍റെ എഡിറ്റിങ്ങും ചേരുമ്പോൾ ചിത്രം തിയറ്ററുകളിൽ പൂരമായിരിക്കുമെന്ന് ഉറപ്പ്. 2026 ജനുവരി 22-ന് ചത്താ പച്ച' തിയറ്ററുകളിൽ എത്തുന്നതോടെ ബോക്സ് ഓഫിസിൽ വലിയ ചലനങ്ങൾ തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഗോദയിലേക്ക് ഇറങ്ങാൻ വാൾട്ടറിന്റെ പിള്ളേർ റെഡി!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TrailerMovie NewsEntertainment NewsArjun Ashokan
News Summary - Chatha Pacha Trailer
Next Story