റിങ്ങിലേക്ക് ഇഷാൻ ഷൗക്കത്ത്: ചത്താ പച്ചയുടെ കാരക്ടർ പോസ്റ്റർ
text_fieldsറീൽ വേൾഡ് എന്റർടെയിൻമെന്റിന്റെ വരാനിരിക്കുന്ന റെസ്ലിങ് ആക്ഷൻ എന്റർടെയിനർ ചത്താ പച്ചയിലെ ഇഷാൻ ഷൗക്കത്തിന്റെ കഥാപാത്ര പോസ്റ്റർ പുറത്തുവിട്ടു. ജനുവരി 22നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. മാർക്കോയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ ഇഷാൻ, ഇപ്പോൾ ലിറ്റിൽ ആയി ആണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. ക്രിയേറ്റീവ് പ്രൊഡ്യൂസർ ഷിഹാൻ ശൗഖത്ത്, പ്രൊഡ്യൂസർ രിതേഷ് & രമേഷ് എസ്. രാമകൃഷ്ണൻ, ശൗഖത്ത് അലി എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രം നവാഗതനായ ആദ്വൈത് നായർ സംവിധാനം ചെയ്യുന്നു.
ടീസറും ടൈറ്റിൽ ട്രാക്കും ശ്രദ്ധ പിടിച്ചുപറ്റി. അതിനുശേഷം ഇപ്പോൾ പുറത്തിറങ്ങുന്ന ഓരോ കാരക്ടർ പോസ്റ്ററുകളും ചർച്ചയാവുകയാണ്. അർജുൻ അശോകൻ, റോഷൻ മാത്യു, വിശക് നായർ തുടങ്ങിയവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ അടുത്തിറങ്ങിയ റിലീസ് ഡേറ്റ് പോസ്റ്ററിൽ നിന്നും മമ്മൂട്ടിയും ചിത്രത്തിൽ ഉണ്ട് എന്ന ഊഹങ്ങൾ ഉറപ്പിക്കുന്നതാണ്.
ലെജൻഡറി സംഗീത സംവിധായക കൂട്ടുകെട്ടായ ശങ്കർ-എഹ്സാൻ-ലോയ് മലയാള സിനിമയിൽ ആദ്യമായി ചത്ത പച്ചയിൽ എത്തുന്നു. ഗാനരചന വിനായക് ശശികുമാർ, മ്യൂസിക് റൈറ്റ്സ് ടീ സീരീസ് ന്. ബാക്ക്ഗ്രൗണ്ട് സ്കോർ മുജീബ് മജീദ്. സിനമാറ്റോഗ്രാഫി: അനന്ദ് സി. ചന്ദ്രൻ, ആക്ഷൻ കൊറിയോഗ്രാഫി: കലൈ കിംഗ്സൺ, എഡിറ്റിങ്: പ്രവീൺ പ്രഭാകർ, സ്‌ക്രീൻപ്ലേ: സനൂപ് തൈകുടം. എന്നിവർ അടങ്ങുന്ന മികച്ച ടീം ആണ് ചത്ത പച്ചക്ക് പിന്നിൽ. മലയാള സിനിമയുടെ പുതുവർഷത്തിന് ആദ്യ ബിഗ് റിലീസ് ആയിരിക്കും ചത്താ പച്ച എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

