Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightലുലു മാൾ സാക്ഷിയാകും...

ലുലു മാൾ സാക്ഷിയാകും ചാക്കോച്ചന്റെ 'ഉന്മാദ'ത്തിന്; ട്രെയിലർ ലോഞ്ച് നാളെ

text_fields
bookmark_border
ലുലു മാൾ സാക്ഷിയാകും ചാക്കോച്ചന്റെ ഉന്മാദത്തിന്; ട്രെയിലർ ലോഞ്ച് നാളെ
cancel

കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും പ്രധാന കഥാപാത്രങ്ങളായെത്തുന്ന 'ഉന്മാദം' സിനിമയുടെ ട്രെയിലർ ലോഞ്ച് നാളെ വൈകീട്ട് 6ന്. കൊച്ചി ലുലു മാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സിനിമയിലെ താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുക്കും. കുഞ്ചാക്കോ ബോബൻ തന്‍റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ച വിഡിയോയിൽ ട്രെയിലർ ലോഞ്ചിലേക്ക് പ്രേക്ഷകരെയും ക്ഷണിച്ചിരിക്കുകയാണ്. ഷാഹി കബീറിന്‍റെ രചനയിൽ കിരൺ ദാസ് ഒരുക്കുന്ന 'ഉന്മാദം' വേൾഡ് വൈഡ് റിലീസ് ജൂലൈ 31നാണ്.

കുടുംബജീവിതത്തിലെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഒരു പൊലീസ് കോൺസ്റ്റബിൾ, അമാനുഷിക സ്വഭാവമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന, കാലങ്ങളായി തെളിയിക്കപ്പെടാത്ത ഒരു കേസ് പുനരന്വേഷിക്കുന്നതും അന്വേഷണം പുരോഗമിക്കുന്തോറും നിഗൂഢതകൾ വർധിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ദേശീയ പുരസ്കാര ജേതാവായ ഷാഹി കബീർ 'ഓഫീസർ ഓൺ ഡ്യൂട്ടി'ക്ക് ശേഷം കുഞ്ചാക്കോ ബോബനുമായി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, കിരൺ പീതാംബരൻ, വിഷ്ണു, റെയ്ന രാധാകൃഷ്ണൻ, സിജോയ് വർഗീസ്, വിഘ്നേശ്വർ സുരേഷ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന 'ഉന്മാദം' നിർമാണം നിർവ്വഹിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ്. റാം മിർച്ചന്ദാനി, രാജേഷ് മേനോൻ എന്നിവർ സഹനിർമ്മാതാക്കളും അഭിനവ് മെഹ്‌റോത്ര ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്.

ഛായാഗ്രഹണം: അർജുൻ സേതു, എഡിറ്റർ: കിരൺ ദാസ്, സംഗീതം: മുജീബ് മജീദ്, പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മേക്കപ്പ്: റോണക്‌സ് സേവ്യർ, സൗണ്ട് ഡിസൈൻ: ജിതിൻ ജോസഫ്, വിഎഫ്എക്‌സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, അസോസിയേറ്റ് പ്രൊഡ്യൂസർ: കമലേഷ് കുമാർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനോദ് രാഘവൻ, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: ഓൾഡ്‌മോങ്ക്സ്. പിആർഒ: ആതിര ദിൽജിത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam CinemaKunchacko Bobanlulu mallTrailerLijomol JoseEntertainment NewsShahi Kabir
News Summary - Chackochan in Kochi Tomorrow for 'Unmadam' Trailer Launch
Next Story