മതേതര ഛത്രപതി ശിവജിയുടെ കഥ! ഹിന്ദു സംഘടനകളുടെ എതിർപ്പിനിടെ 'ഖാലിദ് കാ ശിവജി'യുടെ നിർമാതാക്കൾക്ക് കേന്ദ്രത്തിന്‍റെ നോട്ടീസ്
text_fieldsചിത്രത്തിന്‍റെ ട്രെയിലറിൽ നിന്നുള്ള ദൃശ്യം
ഛത്രപതി ശിവജി മഹാരാജിന്‍റെ ജീവിതത്തെ ആസ്പദമാക്കി നിർമിച്ച മറാത്തി ചിത്രമായ 'ഖാലിദ് കാ ശിവജി'യുടെ നിർമാതാക്കൾക്ക് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്‍റെ നോട്ടീസ്. ഛത്രപതി ശിവജി മഹാരാജിന്റെ മതേതര ചിത്രീകരണത്തെത്തുടർന്ന് ചിത്രത്തിനെതിരെ പൊതുജന പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് നോട്ടീസ്.
ചിത്രത്തിനെതിരെ എതിർപ്പ് പ്രകടിപ്പിച്ച് ഹിന്ദു സംഘടനകൾ സെൻസർ ബോർഡിന് കത്തെഴുതുകയും സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വ്യാഴാഴ്ചയാണ് വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം നിർമാതാക്കൾക്ക് നോട്ടീസ് നൽകിയത്. നിരവധി പരാതികൾ ലഭിച്ചതായി ചൂണ്ടിക്കാട്ടുകയും കഥയെ പിന്തുണക്കുന്ന തെളിവുകൾ നൽകാൻ ആവശ്യപ്പെടുകയും ചെയ്തു.
പ്രതിഷേധത്തിനിടയിൽ, മഹാരാഷ്ട്ര സർക്കാർ ചിത്രത്തിന്റെ സർട്ടിഫിക്കേഷൻ റദ്ദാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. ചിത്രം ഛത്രപതി ശിവജി മഹാരാജിന്റെ ചരിത്രത്തെ വളച്ചൊടിച്ചതാണെന്ന് വലതുപക്ഷ ഗ്രൂപ്പുകൾ ആരോപിച്ചു. ചൊവ്വാഴ്ച നടന്ന ഒരു സർക്കാർ ചടങ്ങിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പ്രസംഗം ചിത്രത്തിനെതിരായ പ്രതിഷേധത്തെ തുടർന്ന് തടസപ്പെട്ടിരുന്നു.
സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് അംഗീകാരം നല്‍കിയതിനെ പുനഃപരിശോധിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നചതായി ബി.ജെ.പി മന്ത്രിമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ചിത്രം കാനിലേക്ക് എങ്ങനെ അയച്ചുവെന്ന് സാംസ്കാരിക കാര്യ സെക്രട്ടറി അന്വേഷിക്കുമെന്ന് സംസ്ഥാന സാംസ്കാരിക മന്ത്രി ആശിഷ് ഷേലാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

