'ജാനകി സീതാദേവിയുടെ പര്യായമാണ്.. അത് മത വികാരങ്ങളെ ബാധിക്കും പോലും.., സെൻസർ ബോർഡ് എന്ന ഏർപ്പാട് തന്നെ നോൺസെൻസാണ്, ഭരണത്തിലുള്ളവരുടെ ഇഷ്ടക്കാരുടെ കൊള്ളസംഘമാണത്';സംഘ്പരിവാർ സഹയാത്രികൻ
text_fieldsകോഴിക്കോട്: സുരേഷ് ഗോപി നായകനായി എത്തുന്ന ജാനകി VS സ്റ്റേറ്റ് ഓഫ് കേരള (ജെ.എസ്കെ) എന്ന സിനിമക്ക് അനുമതി നിഷേധിച്ചതിൽ സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമർശനവുമായി സംഘ്പരിവാർ സഹയാത്രികൻ ഷാബു പ്രസാദ്.
എന്തും വിരൽത്തുമ്പിൽ ലഭിക്കുന്ന ഈ ആധുനിക കാലത്ത് സെൻസർ ബോർഡ് എന്ന ഏർപ്പാട് തന്നെ നോൺസെൻസാണെന്നും സെൻസർ ബോർഡ് എന്നെന്നേക്കുമായി അവസാനിപ്പിക്കുക എന്നതാണ് കേന്ദ്രസർക്കാരിന് സിനിമയോട് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമെന്നും ഷാബു പ്രസാദ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ഭരണത്തിലുള്ളവരുടെ കുറേ ഇഷ്ടക്കാർക്ക് സോഷ്യൽ മീഡിയയിൽ ഞെളിയാനും ഫ്രീയായി തിയേറ്റർ നിരങ്ങാനും ഉള്ള ഒരു കൊള്ളസംഘമാണിതെന്നും മാർക്കോയ്ക്കും എമ്പുരാനും അനുമതി കൊടുത്ത അതേ നാറികളാണ് ഈ പടത്തിനു അനുമതി നിഷേധിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഷാബു പ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്
"സുരേഷ് ഗോപിയുടെ പുതിയ പടത്തിന്റെ റിലീസ് തടഞ്ഞു സെൻസർ ബോർഡ്... അതിൽ ജാനകി എന്ന് പേരുള്ള കഥാപാത്രം ഉണ്ടത്രേ...ഈ ചിത്രത്തിലെ ജാനകി അതിക്രമങ്ങളുടെ ഇരയാണ്... ജാനകി സീതാദേവിയുടെ പര്യായമാണ്.. അത് മത വികാരങ്ങളെ ബാധിക്കും പോലും....
എന്തും വിരൽത്തുമ്പിൽ ലഭിക്കുന്ന ഈ ആധുനിക കാലത്ത് സെൻസർ ബോർഡ് എന്ന ഏർപ്പാട് തന്നെ നോൺസെൻസ് ആണ്.. ഭരണത്തിലുള്ളവരുടെ കുറേ ഇഷ്ടക്കാർക്ക് സോഷ്യൽ മീഡിയയിൽ ഞെളിയാനും, ഫ്രീയായി തിയേറ്റർ നിരങ്ങാനും ഉള്ള ഒരു കൊള്ളസംഘമാണിത്..സിനിമയെപ്പറ്റി അടിസ്ഥാനവിവരമെങ്കിലും ഉള്ളവർ ഇക്കൂട്ടത്തിൽ വിരലിൽ എണ്ണാവുന്നവർ മാത്രമാണ്... മാർക്കോയ്ക്കും, എമ്പുരാനും അനുമതി കൊടുത്ത അതേ നാറികളാണ് ഈ പടത്തിനു അനുമതി നിഷേധിച്ചിരിക്കുന്നത്...
ഈ സെൻസർ ബോർഡ് എന്ന ഏർപ്പാട് എന്നെന്നേക്കുമായി അവസാനിപ്പിക്കുക എന്നതാണ് കേന്ദ്രസർക്കാരിന് സിനിമയോട് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം..."
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

