ഹിരോഷിമയും നാഗസാക്കിയും ഇനി കാമറൂൺ സിനിമ
text_fieldsജയിംസ് കാമറൂൺ
അണുബോംബിന്റെ നിർമാതാവിന്റെ മനോസംഘർഷം ‘ഓപൺഹൈമറി’ൽ കൃത്യമായി അടയാളപ്പെടുത്തിയപ്പോളും, ഹിരോഷിമയുടെയും നാഗസാക്കിയുടെയും അവിടത്തെ തലമുറകളുടെയും ദുരന്തവിധിയെ വരച്ചുകാണിക്കാതെ ക്രിസ്റ്റഫർ നോളൻ ഒളിച്ചുകളി നടത്തിയെന്ന പ്രസ്താവനക്കു പിന്നാലെ, ആണവദുരന്തത്തിന്റെ കറുത്ത അധ്യായം വിവരിക്കുന്ന ചിത്രവുമായി ലോകോത്തര സംവിധായകൻ ജയിംസ് കാമറൂൺ. ചാൾസ് പെല്ലെഗ്രിനോ എഴുതിയ, അടുത്തിടെ പുറത്തിറങ്ങിയ ‘ഗോസ്റ്റ്സ് ഓഫ് ഹിരോഷിമ’ എന്ന പുസ്തകത്തിലെ യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് കാമറൂണിന്റെ പുതിയ ചിത്രം.
വരാനിരിക്കുന്ന അവതാർ മൂന്നാം ഭാഗത്തിന്റെയും ഇതിനകം എഴുതിത്തീർത്ത നാല്, അഞ്ച് ഭാഗങ്ങളുടെയും ഇടവേളയിൽ ഒരുക്കുന്ന പ്രോജക്ടായിരിക്കും ഇതെന്ന് കാമറൂൺ സൂചന നൽകുന്നു. അമേരിക്കൻ സേന ആദ്യ ബോംബ് ഹിരോഷിമയിൽ വീഴ്ത്തിയപ്പോൾ അവിടെ എൻജിനീയറായി ജോലി ചെയ്തിരുന്ന നാഗസാക്കി സ്വദേശി സുടോമോ യമഗുച്ചിയുടെ അതിജീവനമാണ് കഥ. എങ്ങനെയോ അവിടെനിന്ന് രക്ഷപ്പെട്ട് യമഗുച്ചി നാഗസാക്കിയിലേക്ക് ട്രെയിൻ കയറി. എന്നാൽ, നാഗസാക്കിയിലും മരണബോംബ് വീണു. അത്യത്ഭുതങ്ങൾ ബാക്കിയാക്കി, അദ്ദേഹം അതിനെയും അതിജീവിച്ചു. ഒടുവിൽ 93ാം വയസ്സിൽ 2010ൽ ആണ് യമഗുച്ചിയുടെ വിയോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

