പൂക്കികളും സ്കിബിഡികളും ഇവിടെ കമോൺ, അഭിനേതാക്കളെ തേടി വൈക്കം മുഹമ്മദ് ബഷീർ
text_fields'സുന്ദരന്മാരേ സുന്ദരികളേ, തൊണ്ണൂറുകളിലെ കോഴിക്കോട്ടിൽ കാക്കത്തൊള്ളായിരം ഇടവഴികളിലെ തടിപ്പോസ്റ്റുകളെ ബഞ്ചാക്കിമാറ്റിയ ഒരു പറ്റം ചങ്ങാതിക്കൂട്ടങ്ങളുടെ അനേകായിരം വീരഗാഥകൾ സിനിമയാക്കാൻ ഞങ്ങൾക്ക് നായികാ നായകന്മാരെ വേണം'.... കുറുപ്പ് എന്ന ചിത്രത്തിനു ശേഷം ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കുന്ന പുതിയ സിനിമയിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചുകൊണ്ടുള്ള കാസ്റ്റിങ് കോൾ ഇങ്ങനെയാണ് തുടങ്ങുന്നത്. ഫ്രം ദി മേക്കേഴ്സ് ഓഫ് സെക്കന്‍റ് ഷോ എന്നു പറഞ്ഞുകൊണ്ടു തുടങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇതിനകം വൈറലായിക്കഴിഞ്ഞു. ദുൽഖർ സൽമാന്‍റെ ആദ്യ സിനിമയായ സെക്കന്‍റ് ഷോയുടെ സംവിധായകനാണ് ശ്രീനാഥ് രാജേന്ദ്രൻ.
എ.ഐ സാങ്കേതിക വിദ്യയിൽ നിർമിച്ച വീഡിയോയിൽ സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീറാണ് അഭിനേതാക്കളെ തേടുന്നത്. 18നും 25നും ഇടയിൽ പ്രായമുള്ള പൂക്കികളും സ്കിബിഡികളെയും ക്ഷണിച്ചു കൊണ്ടുള്ള വീഡിയോ നിരവധി ചർച്ചകൾക്കും വഴിയൊരിക്കിയിരിക്കുകയാണ്.
വീഡിയോയിലെ ചില ഹിഡൻ ഡീറ്റൈൽസുകളാണ് പ്രേക്ഷകരിൽ കൂടുതൽ ആവേശം നിറച്ചിരിക്കുന്നത്. 'തൊട്ടടുത്ത കവലയിൽ കുരുടിയും പിള്ളേരും കാണും', എന്ന വരിയാണ് ആരാധകർക്കിടയിൽ ചർച്ചയാവുന്നത്. ഇനിയിത് സെക്കന്‍റ് ഷോയുടെ രണ്ടാം ഭാഗമാണോ എന്ന രീതിയിലാണ് ചർച്ചകൾ പൊടിപൊടിക്കുന്നത്. കോഴിക്കോട് പശ്ചാത്തലമായി ഒരുങ്ങുന്ന സിനിമ ബ്ലൂ വെയിൽ മോഷൻ പിച്ചേഴ്സിന്‍റെ ബാനറിലാണ് ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

