Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഭാര്യയുടെ പരാതിയിൽ നടൻ...

ഭാര്യയുടെ പരാതിയിൽ നടൻ കരൺ മെഹറക്കും കുടുംബത്തിനുമെതിരെ കേസെടുത്ത്​ മുംബൈ പൊലീസ്​

text_fields
bookmark_border
ഭാര്യയുടെ പരാതിയിൽ നടൻ കരൺ മെഹറക്കും കുടുംബത്തിനുമെതിരെ കേസെടുത്ത്​ മുംബൈ പൊലീസ്​
cancel

മുംബൈ: ഭാര്യയും നടിയുമായ നിഷ റാവലി​െൻറ പരാതിയിൽ ഹിന്ദി സീരിയൽ താരം കരൺ മെഹ്​റക്കെതിരെ മുംബൈ പൊലീസ്​ കേസെടുത്തു. കരണിനെതിരെ ഗാർഹിക പീഡനത്തിന്​ ഗോരേഗാവ്​ പൊലീസ്​ സ്​റ്റേഷനിൽ നിഷ പരാതി നൽകിയിരുന്നു. പൊലീസ്​ നിലവിൽ കേസ്​ അ​ന്വേഷിക്കുന്നുണ്ട്​. അതേസമയം, ഇപ്പോൾ ആരെയും അറസ്റ്റ്​ ചെയ്​തിട്ടില്ല.

കഴിഞ്ഞ വെള്ളിയാഴ്​ച്ചയായിരുന്നു നിഷ റാവൽ കേസ്​ ഫയൽ ചെയ്​തത്​. പരാതിയിൽ കരണിന്റെ കുടുംബാംഗങ്ങളായ അജയ് മെഹ്‌റ, ബേല മെഹ്‌റ, കുനാൽ മെഹ്‌റ എന്നിവ​ർക്കെതിരെ ആക്രമവും ചൂഷണവും ആരോപിക്കുന്നുമുണ്ട്​. കരൺ തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒരു കോടിയിലധികം രൂപ പിൻവലിച്ചതായും പരാതിയിൽ പറയുന്നുണ്ട്​.

മെയ് 31 ഭാര്യയുടെ പരാതിയിൽ കരൺ മെഹ്​റയെ ഗോരേഗാവ് പൊലീസ് അറസ്റ്റ്​ ചെയ്​തിരുന്നു. വീട്ടിലുണ്ടായ കലഹത്തെ തുടർന്നായിരുന്നു അറസ്റ്റ്​. ഹിന്ദി സീരിയൽ രംഗത്ത് വളരെ പ്രശസ്തരായ താരദമ്പതികളായിരുന്നു കരൺ മെഹ്റയും നിഷ റാവലും. യേ രിഷ്താ ക്യാ കെഹ്ലാതാ എന്ന സീരിയലിലൂടെയാണ്​ കരൺ ശ്രദ്ധേയനാവുന്നത്​. നിഷയും ചില സീരിയലുകളിൽ വേഷമിട്ടിട്ടുണ്ട്​. ഇരുവരും ഒന്നിച്ച് റിയാലിറ്റി ഷോയിലും പങ്കെടുത്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karan MehraNisha Rawal
News Summary - Case Registered Against Karan Mehra and His Family on Nisha Rawals Complaint
Next Story