Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജന്മദിനത്തിന് ബീച്ചിലൂടെ പൂർണനഗ്നനായി ഓടിയ മിലിന്ദ് സോമനെതിരെ കേസ്

text_fields
bookmark_border
milind soman
cancel

ഗോവ: ജന്മദിനത്തില്‍ ഗോവയിലെ ബീച്ചിലൂടെ പൂര്‍ണ്ണ നഗ്നനായി ഓടിയ പ്രമുഖ മോഡലും നടനുമായ മിലിന്ദ് സോമനെതിരെ പൊലീസ് കേസെടുത്തു. 55-ാം പിറന്നാളിന് ട്വിറ്ററില്‍ മിലിന്ദ് തന്നെയാണ് ചിത്രം ഭാര്യ അങ്കിത പകർത്തിയ ചിത്രം പങ്കുവെച്ചത്.

''ഹാപ്പി ബെര്‍ത്ത് ഡേ ടു മീ. 55 ആന്‍റ് റണ്ണിങ്' എന്ന അടിക്കുറിപ്പോടെയാണ് ഗോവയിലെ ബീച്ചിലൂടെ പൂര്‍ണ നഗ്നനായി ഓടുന്ന ചിത്രം മിലിന്ദ് ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നത്. ചിത്രം വൈറലായതിന് പിന്നാലെ മിലിന്ദിനെതിരെ പൊലീസില്‍ പരാതി ലഭിച്ചിരുന്നു. അശ്ലീല ചിത്രം പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് ഗോവ സുരക്ഷ മഞ്ച് എന്ന സംഘടന മിലിന്ദിനെതിരെ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ സൗത്ത് ഗോവ പൊലീസ് ആണ് കേസെടുത്തത്.


രണ്ട് ദിവസം മുൻപ് അശ്ലീല വീഡിയോ ചിത്രീകരണം നടത്തിയെന്ന പരാതിയെ തുടർന്ന് നടിയും മോഡലുമായ പൂനം പാണ്ഡെയെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിറന്നാള്‍ ദിവസം ബീച്ചിലൂടെ നഗ്നനായി ഓടി മിലിന്ദ് സോമനെതിരെ നടപടി സ്വീകരിക്കാതെ പൂനത്തിനെതിരെ നടപടി സ്വീകരിച്ചതിനെ ആരാധകർ ചോദ്യം ചെയ്തിരുന്നു. സ്ത്രീക്കും പുരുഷനും രണ്ട് നീതിയാണോ എന്നും വിമർശകർ ചോദിച്ചു. ഇതിന് പിന്നാലെയാണ് മിലിന്ദ് സോമനെതിരെയും ഗോവ പൊലീസ് കേസെടുത്തിരിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Case against Milind Soman, who ran across the beach his birthday
Next Story