Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.എല്‍.എമാരായ കോവൂര്‍ കുഞ്ഞുമോനും യു. പ്രതിഭയും പ്രധാന വേഷത്തില്‍; കേപ്ടൗണ്‍ സിനിമയുടെ പോസ്റ്റര്‍ പ്രകാശനം ചെയ്തു

text_fields
bookmark_border
എം.എല്‍.എമാരായ കോവൂര്‍ കുഞ്ഞുമോനും യു. പ്രതിഭയും പ്രധാന വേഷത്തില്‍; കേപ്ടൗണ്‍ സിനിമയുടെ പോസ്റ്റര്‍ പ്രകാശനം ചെയ്തു
cancel

പുതുമുഖങ്ങളായ അഖില്‍രാജ്,അനന്ദു പടിക്കല്‍,അനീഷ് പ്രകാശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശിവരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ' കേപ്ടൗണ്‍ ' എന്ന ചിത്രത്തിന്റെ പോസ്റ്റര്‍പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രകാശനം ചെയ്തു. ഇന്നലെ നിയമസഭയിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക ഓഫീസില്‍ വച്ചായിരുന്നു പ്രകാശനം. പ്രകൃതിദുരന്തങ്ങള്‍ നിരന്തരം നേരിടുന്ന നമ്മുടെ നാടിനു പ്രകൃതിയെ സംരക്ഷിക്കാമെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.പ്രകൃതി ദുരന്തങ്ങള്‍ ഒഴിവാക്കാം എന്ന സന്ദേശവുമായി ഒരു കൂട്ടം ചെറുപ്പക്കാരുടെ 8 വര്‍ഷത്തെ ശ്രമഫലമാണ് ' കേപ്ടൗണ്‍ ' എന്ന ഈ സിനിമ. ഈ സന്ദേശം എല്ലാവരിലും എത്തട്ടെ എന്നും ഇതൊരു വന്‍ വിജയ മാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

പുതു മുഖങ്ങളോടൊപ്പം എംഎല്‍എമാരായ കോവൂര്‍ കുഞ്ഞുമോനും പ്രതിഭയും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അവരോടൊപ്പം 11 ഓളം ജനപ്രതിനിധി കളും ഈ ചിത്രത്തിന്റെ ഭാഗം ആയിട്ടുണ്ട്. ചിത്രത്തിന്റെ അവസാന ഭാഗത്തു ദളപതി വിജയുടെ സാന്നിധ്യമാണ് ഈ സിനിമയുടെ പ്രത്യേകത. ഈ സിനിമ ഒരു വന്‍ വിജയമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ, സംവിധായകന്‍ ശിവരാജ്, നിര്‍മാതാവ് ദിലീപ്കുമാര്‍ ശാസ്താംകോട്ട എന്നിവര്‍ പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.

2016 മുതല്‍ 2024 വരെയുള്ള ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തില്‍ നെല്‍സണ്‍ ശൂരനാടിനോടൊപ്പം ഒമ്പതോളം ജനപ്രതിനിധികളും അഭിനയിക്കുന്നുണ്ട്. കാലഘട്ടത്തിനനുസരിച്ച് പല സീനുകളും റിയലായിട്ടണ് ചിത്രീകരിച്ചിട്ടുള്ളത്. രാജാ രാജേശ്വരി ഫിലിംസിന്റെ ബാനറില്‍ ദിലീപ് കുമാര്‍ ശാസ്ത്താം കോട്ട നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ, കായംകുളം എം എല്‍ എ യു പ്രതിഭ എന്നിവര്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുകേഷ് എം എല്‍ എ, നൗഷാദ് എം എല്‍ എ, മിനിസ്റ്റര്‍ ചിഞ്ചു റാണി, മുന്‍ എം പി സോമപ്രസാദ്,കൊല്ലം മുന്‍ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ,വൈസ് പ്രസിഡന്റ് സൂരജ് രവി, മുന്‍ ബിജെപി സംസ്ഥാന അദ്ധ്യഷന്‍ കുമ്മനം രാജശേഖരന്‍ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.

പ്രകൃതിയുടെ സംരക്ഷണത്തില്‍ യുവതലമുറയ്ക്കുള്ള പ്രാധാന്യം അവരെ ബോധ്യപെടുത്തുന്ന ശക്തമായ സന്ദേശമുള്ള ഈ ചിത്രത്തില്‍ ദളപതി വിജയുടെ ആരാധകര്‍ക്കും പ്രധാന്യം നല്‍കുന്നുണ്ട്.

ശ്യാം ഏനാത്ത്, സുജ തിലക രാജ് എന്നിവര്‍ എഴുതിയ വരികള്‍ക്ക് പുതുമുഖ സംഗീത സംവിധായകന്‍ ദിലീപ് ബാബു ഈണമിട്ട മൂന്ന് ഗാനങ്ങള്‍ രവീന്ദ്രന്‍ മാഷിന്റെ മകന്‍ നവീന്‍ മാധവ്,പോക്കിരി ഫെയിം കായംകുളം എം എല്‍ എ പ്രതിഭ, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം പ്രണവ് പ്രശാന്ത്,ദിലീപ് ബാബു, സൗമിയ,എം. എസ് രാജന്‍ ഇരവിപുരം, വിനായക് വിജയന്‍, ഹരിലേക്ഷ്മന്‍, ലക്ഷ്മി എം എന്നിവര്‍ ആലപിക്കുന്നു.ജോഷുവ എഴുതിയ കവിതകള്‍ കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ,ദില്‍പ് കുമാര്‍ ശാസ്താം കോട്ട എന്നിവര്‍ ആലപിക്കുന്നു. അലങ്കാര്‍ കൊല്ലം, വിജിന്‍ കണ്ണന്‍ എന്നിവര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. വിഎഫ്എക്‌സ്-മായാന്‍സ് സ്റ്റുഡിയോ, തിരുവനന്തപുരം, ബിജിഎം-ശ്രീക്, പിആര്‍ഒ- എ.എസ്. ദിനേശ്, ബി.വി. അരുണ്‍ കുമാർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cape Town Movie Poster Out
Next Story