Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഇന്ത്യയുടെ 'ഓൾ ദാറ്റ്...

ഇന്ത്യയുടെ 'ഓൾ ദാറ്റ് ബ്രീത്സി'ന് കാൻ ഡോക്യുമെന്ററി പുരസ്കാരം

text_fields
bookmark_border
ഇന്ത്യയുടെ ഓൾ ദാറ്റ് ബ്രീത്സിന് കാൻ ഡോക്യുമെന്ററി പുരസ്കാരം
cancel
camera_alt

ഓ​ൾ ദാ​റ്റ് ബ്രീ​ത്സിൽനിന്നുള്ള രംഗം

Listen to this Article

പാരിസ്: ഇന്ത്യയിൽനിന്നുള്ള 'ഓൾ ദാറ്റ് ബ്രീത്സ്' 75ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഐ പുരസ്കാരം കരസ്ഥമാക്കി. ഷൗനക് സെന്നാണ് ഓൾ ദാറ്റ് ബ്രീത്സിന്റെ സംവിധായകൻ. ഡൽഹി വസീറാബാദിലെ സഹോദരങ്ങളായ മുഹമ്മദ് സൗദും നദീം ഷഹ്സാദും പരിക്കേറ്റ പക്ഷികളെ രക്ഷപ്പെടുത്തി പരിചരിക്കുന്നത് ഹൃദ്യമായി വരച്ചുകാട്ടുന്നതാണ് ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററി.

പോളിഷ് സംവിധായിക അഗ്നിയേസ്ക ഹോളണ്ട്, യുക്രെയ്ൻ എഴുത്തുകാരിയും സംവിധായികയുമായ ഇറീന സില്യക്, ഫ്രഞ്ച് നടൻ പിയറി ഡെലെഡോൺഷാംപ്സ്, മൊറോക്കൻ സംവിധാകയൻ ഹിഷാം ഫലാഹ്, മാധ്യമപ്രവർത്തകൻ അലക്സ് വിസെന്റെ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ഡോക്യുമെന്ററി തെരഞ്ഞെടുത്തത്.

കാൻ ഫിലിം ഫെസ്റ്റിവലുമായി സഹകരിച്ച് ഫ്രാൻസിലെ ഓതേഴ്സ് സൊസൈറ്റി 2015ൽ സ്ഥാപിച്ചതാണ് ഗോൾഡൻ ഐ ഡോക്യുമെന്ററി പുരസ്കാരം. 5000 യൂറോയാണ് സമ്മാനത്തുക. നേരത്തേ സുൻഡൻസ് ഫിലിം ഫെസ്റ്റിവൽ പുരസ്കാരം നേടിയിരുന്ന ഓൾ ദാറ്റ് ബ്രീത്സിനെ എച്ച്.ബി.ഒ ഡോക്യുമെന്ററി ഫിലിംസ് വാങ്ങിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cannes 2022Shaunak Sen
News Summary - Cannes 2022: Shaunak Sen’s All That Breathe, India’s only entry this year, wins L’Ole d’Or for Best Documentary Film
Next Story