Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുതുമുഖങ്ങൾക്കൊപ്പം ഗുരു സോമസുന്ദരവും ജോണി ആന്‍റണിയും; 'ഹയ' ടീസർ ശ്രദ്ധ നേടുന്നു

text_fields
bookmark_border
പ്രിയം, ഗോഡ്‌സ് ഓൺ കൺട്രി എന്നീ ഹിറ്റു ചിത്രങ്ങൾക്കു ശേഷം വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹയ
CampusTriller  Movie Haya  Teaser  went Viral
cancel

ഒട്ടേറെ പുതുമകളുമായെത്തുന്ന കാമ്പസ് ചിത്രം 'ഹയ' യുടെ ടീസർ പുറത്ത്. താരങ്ങളായ ദിലീപ്, സുരാജ് വെഞ്ഞാറമൂട്, ധ്യാൻ ശ്രീനിവാസ് , മിയ, ഗിന്നസ് പക്രു, ലെന എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയും സൈന മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയുമാണ് ടീസർ റിലീസ് ചെയ്തത്.

പ്രിയം, ഗോഡ്‌സ് ഓൺ കൺട്രി എന്നീ ഹിറ്റു ചിത്രങ്ങൾക്കു ശേഷം വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹയ. ശക്തമായ സാമൂഹ്യ വിഷയം മുഖ്യ പ്രമേയമാകുന്ന ഹയയുടെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് മാധ്യമപ്രവർത്തകനായ മനോജ് ഭാരതിയാണ്.

ഭരത്, ശംഭു മേനോൻ , ചൈതന്യ പ്രകാശ്, അക്ഷയ ഉദയകുമാർ തുടങ്ങി സോഷ്യൽ മീഡിയ താരങ്ങളും പുതുമുഖങ്ങളുമടക്കം നിരവധി യുവതാരങ്ങൾ അണിചേരുന്ന ചിത്രത്തിൽ ഗുരു സോമസുന്ദരം നിർണ്ണായക വേഷത്തിൽ എത്തുന്നുണ്ട്. ഇന്ദ്രൻസ് , ജോണി ആന്റണി, ലാൽ ജോസ്, ശ്രീ ധന്യ, ശ്രീകാന്ത് മുരളി, കോട്ടയം രമേഷ് , ശ്രീരാജ് , ബിജു പപ്പൻ ,ലയ സിംസൺ, വിജയൻ കാരന്തൂർ എന്നിവരാണ് മറ്റു താരങ്ങൾ.

സംഗീതസംവിധാനം വരുൺസുനിൽ (മസാല കോഫി ബാൻഡ് ). ജിജു സണ്ണി ക്യാമറയും അരുൺ തോമസ് എഡിറ്റിഗും കൈകാര്യം ചെയ്തു. പി. ആർ. ഒ; വാഴൂർ ജോസ് , ആതിര ദിൽജിത്ത്. സിക്സ് സിൽവർ സോൾസ് സ്റ്റുഡിയോയാണ് ഈ കാംപസ് മ്യൂസിക്കൽ ത്രില്ലർ നിർമ്മിച്ചിരിക്കുന്നത്. 




Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Campus Triller Movie Haya Teaser went Viral
Next Story