ഒ.ടി.ടിയിൽ വിജയമായി കാമ്പസ് ചിത്രം ‘ഋ’
text_fieldsകൊച്ചി: കാമ്പസ് ചിത്രം ‘ഋ’ ഒ.ടി.ടിയില്‍ മുന്നേറുന്നു. ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനത്തിന് എത്തി 15 ദിവസം കൊണ്ട് 15,000 ആളുകള്‍ ചിത്രം കണ്ടതായി ഒ.ടി.ടി രേഖകളെ അടിസ്ഥാനമാക്കി അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ഒരു മലയാള സിനിമക്ക് ഇത്രയധികം പ്രേക്ഷകരെ ലഭിക്കുക എന്നത് ആപൂര്‍വമാണെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
കാഴ്ച്ചക്കാരുടെ എണ്ണത്തില്‍ എമ്പുരാന്റെ പിന്നില്‍ രണ്ടാമതാണ് ‘ഋ’ ന്റെ സ്ഥാനം.
കാമ്പസ് പ്രണയം രാഷ്ട്രീയ സംഘര്‍ഷത്തിന്റെ പശ്ചത്തലത്തില്‍ ആവിഷ്‌കരിക്കുന്ന സിനിമയാണ് ‘ഋ’. ഷേക്‌സ്പിയറിന്റെ വിഖ്യാത നാടകം ഒഥല്ലോയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയത്.
ചിത്രത്തിന്റെ ക്ലൈമാക്‌സിലേക്ക് വരുമ്പോള്‍ വര്‍ഗീയതയുടെ വിഷം ചീറ്റലില്‍ ഇരയാകപ്പെട്ടവരുടെ ജീവിതങ്ങള്‍ ദുരന്തമായി പര്യവസാനിക്കുന്നതാണ് കാണുന്നത്. അപ്പോഴും വര്‍ഗീയത എന്ന വിഷം ഒരുവിധ പരിക്കുകളുമില്ലാതെ സമൂഹത്തില്‍ നിലനില്‍ക്കുന്നുവെന്ന പച്ചയായ യാഥാര്‍ത്ഥ്യവും സിനിമ പറഞ്ഞു വെക്കുന്നു. മഹാത്മാഗാന്ധി സര്‍വകലാശാല കാമ്പസിലാണ് ചിത്രം പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്നത്. കാമ്പസില്‍ നടന്ന സംഭവങ്ങളൊക്കെ ചിത്രത്തില്‍ അതേപടി ഉപയോഗിച്ചിട്ടുണ്ട്. രഞ്ജി പണിക്കര്‍, രാജീവ് രാജന്‍, നയന എല്‍സ, ഡെയിന്‍ ഡേവിസ്, അഞ്ജലി നായര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
ഫാ. വര്‍ഗീസ് ലാലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എം.ജി യൂനിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് അധ്യാപകനായ ഡോ. ജോസ് കെ. മാനുവലിന്റേതാണ് തിരക്കഥ. നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ശിവയാണ് ഛായാഗ്രഹണവും ചിത്രസംയോജനവും നിര്‍വഹിച്ചിട്ടുള്ളത്.
സംഗീതം: സൂരജ് എസ്.കുറുപ്പ്, ഗാനരചന: വിശാന്‍ ജോണ്‍സണ്‍, ആലാപനം: വിനിത് ശ്രീനിവാസന്‍, മഞ്ജരി, പി.എസ്. ബാനര്‍ജി. ഷേക്‌സ്പിയര്‍ പിക്ചേഴ്‌സിന്റെ ബാനറില്‍ ഗിരീഷ് രാം കുമാര്‍, ജോര്‍ജ് വര്‍ഗീസ്, മേരി ജോയ് എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

