'ബൺ ബട്ടർ ജാം' പാൻ ഇന്ത്യൻ സിനിമ; നായകൻ ബിഗ് ബോസ് താരം
text_fieldsതമിഴ് ബിഗ് ബോസ് താരം രാജു നായകനാകുന്ന പാൻ ഇന്ത്യൻ സിനിമ ബൺ ബട്ടർ ജാം ജൂലൈ 18ന് തിയറ്ററുകളിൽ എത്തുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ശാന്തതയോടെ ജീവിതം ആസ്വദിക്കുന്ന യൗവനങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ‘യെന്നി തുണിഗ’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ റെയിൻ ഓഫ് ആരോസ് എന്റർടൈൻമെന്റിൽ നിന്നുള്ള സുരേഷ് സുബ്രഹ്മണ്യനാണ് ‘ബൺ ബട്ടർ ജാം’ എന്ന സിനിമ നിർമിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ രാഘവ് മിർദത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ജെൻ ഇസഡിന്‍റെ കഥയാണ് ബൺ ബട്ടർ ജാം എന്ന ചിത്രം. എത്ര പ്രശ്‌നങ്ങൾ ഉണ്ടായാലും, ആ നിമിഷം പരമാവധി ആസ്വദിക്കാൻ പരിശീലിച്ചാൽ ആഘോഷങ്ങൾക്ക് ഒരു കുറവുമുണ്ടാകില്ല എന്ന വിധത്തിലാണ് ചിത്രത്തിന്റെ തിരക്കഥ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ശാന്തത പാലിക്കുക, ബൺ ബട്ടർ ജാം കഴിക്കുക എന്നതാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ.ആവേശകരവും രസകരവുമായ നിമിഷങ്ങൾ കൊണ്ട് ചിത്രത്തിന്റെ തിരക്കഥ സമ്പുഷ്ടമാണ്. എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും ആകർഷിക്കുന്ന ആസ്വാദ്യകരവും വിചിത്രവുമായ നിമിഷങ്ങൾ ഉൾക്കൊള്ളുന്ന തിരക്കഥയാണ് രാഘവ് മിർദാത്ത് ഒരുക്കിയിരിക്കുന്നത്.
ആധ്യ പ്രസാദ്, ഭവ്യ ത്രിക എന്നിവരും ചിത്രത്തിൽ പ്രധാന വേക്ഷത്തിൽ അഭിനയിക്കുന്നു. ശരണ്യ പൊൻവണ്ണനും ദേവദർശിനിയും തമ്മിലുള്ള കോമ്പിനേഷൻ പ്രേക്ഷകർക്ക് ഒരു വലിയ വിരുന്നായിരിക്കും. അതുപോലെ, ചാർലിയുടെ കഥാപാത്രം ചിത്രത്തിലെ അദ്ദേഹത്തിന്റെ അടുത്ത നാഴികക്കല്ലായിരിക്കും. മൈക്കൽ തങ്കദുരൈ, വിജെ പപ്പു, മറ്റ് നിരവധി പേർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
ബാനർ -റെയിൻ ഓഫ് ആരോസ് എന്റർടൈൻമെന്റ്. രചന, സംവിധാനം - രാഘവ് മിർദത്ത്. സംഗീതം - നിവാസ് കെ. പ്രസന്ന. ഛായാഗ്രഹണം - ബാബു കുമാർ ഐ.ഇ. എഡിറ്റിങ് - ജോൺ എബ്രഹാം. കലാസംവിധാനം - ശ്രീ ശശികുമാർ. ഗാനരചന - കാർത്തിക് നേത, ഉമാ ദേവി, മോഹൻ രാജ, സരസ്വതി മേനോൻ. നൃത്തസംവിധാനം - ബോബി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - എം.ജെ. ഭാരതി. ചിത്രം വിതരണം ചെയ്യുന്നത് ശ്രീ.ഗുരു ജ്യോതി ഫിലിംസ് ത്രു സൻഹ സ്റ്റുഡിയോ റിലീസ്. പി.ആർ.ഒ -എം.കെ.ഷെജിൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

