'ലൂസിഫറി'ന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം 'ബ്രോ ഡാഡി' ഉടൻ ചിത്രീകരണം തുടങ്ങും. സുപ്രിയ പൃഥ്വിരാജ് ആണ് ചിത്രം ഉടൻ തുടങ്ങുമെന്ന സൂചനകൾ നൽകിയത്. പൃഥ്വിരാജും മോഹൻലാലും ഒന്നിച്ചുള്ള ഫോട്ടോയോടൊപ്പം #RollingSoon എന്ന ഹാഷ് ടാഗും ചേർത്താണ് ഫോട്ടോ പങ്കുവെച്ചത്.
ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂറാണ് ചിത്രം നിർമ്മിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം. സംഗീതം ദീപക് ദേവ്. എഡിറ്റിംഗ് അഖിലേഷ് മോഹന്‍. കലാസംവിധാനം ഗോകുല്‍ദാസ്. ഓഡിയോഗ്രഫി രാജാകൃഷ്‍ണന്‍ എം ആര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വാവ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍.