Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
‘ഇത് ഭ്രമയുഗാ... കലിയുഗത്തിന്റെ ഒരു അപഭ്രംശം; പേടിപ്പെടുത്തുന്ന ‘ഭ്രമയുഗം’ ട്രെയിലർ
cancel

‘ഇത് ഭ്രമയുഗാ... കലിയുഗത്തിന്റെ ഒരു അപഭ്രംശം; പേടിപ്പെടുത്തുന്ന ‘ഭ്രമയുഗം’ ട്രെയിലർ

text_fields
bookmark_border

ഈ വർഷം ഏറ്റവും ഹൈപ്പുള്ള ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടിയുടെ ​ഭ്രമയുഗം. ‘ഭൂതകാലം’ എന്ന ഗംഭീര സിനിമക്ക് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രം പ്രഖ്യാപന സമയം മുതൽ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. അബുദാബി അൽ വഹ്ദ മാളിൽ നടന്ന ചടങ്ങിൽ മമ്മൂട്ടിയാണ് ട്രെയിലർ ലോഞ്ച് ചെയ്തത്.

നിർമാതാവ് രാമചന്ദ്ര, അഭിനേതാക്കളായ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, നിർമാതാവ് ആന്റോ ജോസഫ് എന്നിവരും ചടങ്ങിൽ പ​ങ്കെടുത്തു. സിദ്ധാർഥ് ഭരതൻ, മണികണ്ഠൻ ആചാരി, അമൽദ ലിസ് എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പൂർണമായും ബ്ലാക്ക് ആന്റ് വൈറ്റിൽ ചിത്രീകരിച്ചിരിക്കുന്ന ഭ്രമയുഗത്തിൽ ഏറെ പേടിപ്പെടുത്തുന്ന രൂപത്തിലും ഭാവത്തിലുമാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.

ഷെഹനാദ് ജലാലാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ: ടി ഡി രാമകൃഷ്ണൻ, മേക്കപ്പ്: റോനെക്‌സ് സേവ്യർ, കോസ്റ്റംസ് : മെൽവി ജെ. കൊച്ചിയിലും ഒറ്റപ്പാലത്തും ആതിരപ്പള്ളിയിലുമായാണ് ചിത്രീകരണം പൂർത്തീകരിച്ചത്. ചിത്രം ഈ മാസം 15-ന് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി തിയറ്ററുകളിലെത്തും.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bramayugam Trailer Mammootty
Next Story