Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആലിയയെ ആശ്രയിച്ചാണ് ജീവിക്കുന്നത്; കുളിക്കാനോ ഭക്ഷണം കഴിക്കാനോ കഴിയില്ല, വിമർശനങ്ങൾക്ക് മറുപടിയുമായി രൺബീർ

text_fields
bookmark_border
ഏപ്രിൽ 14നായിരുന്നു ആലിയയുടേയും രൺബീറിന്റേയും വിവാഹം
Brahmāstra Actor Ranbir Kapoor  Opens Up About  he is ‘very dependent’ on  Wife Alia Bhat
cancel

ദീർഘനാളത്തെ പ്രണയത്തിന് ശേഷമാണ് ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരാവുന്നത്. ബോളിവുഡ് കോളങ്ങളിൽ ഏറെ ചർച്ചയായ പ്രണയമായിരുന്നു ഇവരുടേത്. നടി സോനം കപൂറിന്റെ വിവാഹസൽക്കാരത്തിന് ഒന്നിച്ചെത്തിയപ്പോഴാണ് താരങ്ങളുടെ പ്രണയം പുറത്തായത്. പിന്നീട് ഇവർ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നു സമ്മതിക്കുകയും ചെയ്തു.

വിവാഹത്തിന് ശേഷം താരങ്ങൾ തമ്മിലുള്ള അകലച്ചയെ കുറിച്ച് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. നടിയോടൊപ്പം രൺബീർ ഹാപ്പിയല്ലെന്നായിരുന്നു പ്രചരിച്ച റിപ്പോർട്ട്. എന്നാൽ ഇപ്പോൾ തനിക്ക് ആലിയ ഇല്ലാതെ ഒരു നിമിഷം പോലും പറ്റില്ലെന്ന് പറയുകയാണ് രൺബീർ. താരങ്ങൾ ആദ്യമായി ഒന്നിച്ച് അഭിനയിച്ച ചിത്രമായ ബ്രഹ്മാസ്ത്രയുടെ പ്രചരണത്തിന്റെ ഭാഗമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. കൂടാതെ ആലിയയെ ആശ്രയിച്ച് ജീവിക്കുന്ന ആളാണ് താനെന്നും രൺബീർ തുറന്ന് പറഞ്ഞു.

'ആലിയയെ വളരെയധികം ആശ്രയിക്കുന്നുണ്ട്. ആലിയ എവിടെയാണെന്ന് അറിഞ്ഞില്ലെങ്കിൽ ഭക്ഷണം കഴിക്കുകയോ കുളിക്കുകയോ ചെയ്യില്ല. അവൾ എന്റെ അടുത്ത് ഉണ്ടായിരിക്കുക എന്നത് എനിക്ക് വളരെ പ്രധാനമാണ്. എപ്പോഴും എന്റെ അടുത്ത് ഇരിക്കണം'- നടൻ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

രൺബീർ പറഞ്ഞത് സത്യമാണെന്ന് ആലിയയും അഭിമുഖത്തിൽ പറഞ്ഞു. ഞാനില്ലാതെ രൺബീറിന് ഒന്നും ചെയ്യാൻ കഴിയില്ല. പ്രത്യേകിച്ച് ആരോഗ്യകാര്യങ്ങളിൽ. ഞാൻ അടുത്തില്ലെങ്കിൽ, അവസാന നിമിഷം രൺബീർ എല്ലാം ഉപേക്ഷിക്കും- ആലിയ കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Brahmāstra Actor Ranbir Kapoor Opens Up About he is ‘very dependent’ on Wife Alia Bhat
Next Story