Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാറൂഖ് ഖാനെ ബോളിവുഡിലെത്തിച്ച ടെലിവിഷൻ ഷോ; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം രണ്ടാം ഭാഗം എത്തുന്നു

text_fields
bookmark_border
Bollywood superstar Shah Rukh Khan-starrer ‘Fauji’ gets a part 2 after three decades
cancel

ടെലിവിഷനിലൂടെ ബോളിവുഡിൽ എത്തിയ താരമാണ് ഷാറൂഖ് ഖാൻ. 1989 ൽ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത ഫൗജി എന്ന സീരിയലിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം. ഇപ്പോഴിതാ പരമ്പരയുടെ രണ്ടാം ഭാഗം വരുന്നതായി റിപ്പോർട്ട്. ദുരദർശനിൽ എത്തുന്ന രണ്ടാം ഭാഗത്തിൽ വിക്കി ജെയിൻ, ഗൗഹർ ഖാൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പരമ്പരയെ കുറിച്ച് നിർമാതാവ് സന്ദീപ് സിങ് വെളിപ്പെടുത്തിയിട്ടുണ്ട്.

'ഇന്ത്യയിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും അഭിമാനകരമായ ഷോ വീണ്ടും വരുന്നു! ഫൗജി 2 ന്റെ യാത്രയിൽ ഞങ്ങളോടൊപ്പം ചേരൂ'- എന്ന് സന്ദീപ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.ആഷിഷ് ഭരദ്വാജ്, ഉത്കർഷ് കോലി, രുദ്ര സോണി, അയാൻ മഞ്ചന്ദ, നീൽ സത്പുദ, സുവൻഷ് ധർ, പ്രിയാൻഷു രാജ്ഗുരു, അമൻ സിംഗ് ദീപ്, ഉദിത് കപൂർ, മാൻസി, സുസ്മിത ഭണ്ഡാരി എന്നിവരാണ് പരമ്പരയിലെ മറ്റു താരങ്ങൾ.നടൻ ഷാറൂഖ് ഖാന് ബോളിവുഡ് സിനിമയില്‍ അവസരം ലഭിച്ചത് ഫൗജിയിലെ പ്രകടനത്തിലൂടെയുമാണ്.

ഡങ്കിയാണ് ഏറ്റവും ഒടുവിൽ തിയറ്ററുകളിലെത്തിയ ഷാറൂഖ് ഖാൻ ചിത്രം. പോയവർഷം പുറത്തിറങ്ങിയ പത്താൻ, ജവാൻ എന്നീ ചിത്രങ്ങളും സൂപ്പർ ഹിറ്റായിരുന്നുയ. കിങ് ആണ് എസ്. ആർ.കെയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മകൾ സുഹാനയും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bollywood superstar Shah Rukh Khan-starrer ‘Fauji’ gets a part 2 after three decades
Next Story