Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വിഭാഗീയതയുണ്ടാക്കാൻ അനുവദിക്കരുത്​; രിഹാനയും ഗ്രെറ്റയും ശബ്​ദിച്ചതോടെ കേന്ദ്രത്തെ​ പിന്തുണച്ച്​ ബോളിവുഡ്​ സൂപ്പർതാരങ്ങൾ
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_right'വിഭാഗീയതയുണ്ടാക്കാൻ...

'വിഭാഗീയതയുണ്ടാക്കാൻ അനുവദിക്കരുത്​'; രിഹാനയും ഗ്രെറ്റയും ശബ്​ദിച്ചതോടെ കേന്ദ്രത്തെ​ പിന്തുണച്ച്​ ബോളിവുഡ്​ സൂപ്പർതാരങ്ങൾ

text_fields
bookmark_border

ഇന്ത്യയിൽ പടർന്നുപിടിക്കുന്ന കർഷക പ്രക്ഷോഭത്തിന്​ പരസ്യ പിന്തുണയുമായി പോപ്​ ഗായിക രിഹാനയും പരിസ്​ഥിതി പ്രക്ഷോഭങ്ങളിലെ കൗമാര മുഖം ​ഗ്രെറ്റ തു​ൻബെർഗും രംഗത്തെത്തിയതോടെ സമരത്തിന്​ ആഗോള ശ്രദ്ധ ലഭിച്ചിരിക്കുകയാണ്​. രാജ്യത്ത് കർഷകരുടെ പ്രതിഷേധം അണയാതെ കത്തിപ്പടരുന്നിതിനിടയിലും ലോകത്തി​െൻറ ശ്രദ്ധ കാര്യമായി ലഭിക്കാതിരുന്നിടത്താണ്​ രിഹാനയും ഗ്രെറ്റയും അതിന്​ വഴിതുറന്നത്​.

എന്നാൽ, രണ്ട്​ ആഗോള സെലിബ്രിറ്റികൾ ഭാരതത്തിലെ കർഷകർക്ക്​ പിന്തുണ നൽകിയതിന്​ പിന്നാലെ ബോളിവുഡിലെ സൂപ്പർതാരങ്ങൾ കർഷകരുടെ വിഷയത്തിൽ വായ തുറന്നിരിക്കുകയാണ്​. കർഷകരുടെ പ്രതിഷേധ വിഷയത്തിൽ സെലിബ്രിറ്റികൾ പ്രതികരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും 'പ്രശ്നത്തെക്കുറിച്ച് ശരിയായ ധാരണ' നേടാൻ ശ്രമിക്കണമെന്നും പറഞ്ഞുകൊണ്ട്​ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ്​​ ബോളിവുഡ് താരങ്ങൾ പ്രതികരിച്ചത്​.

അക്ഷയ്​ കുമാർ, അജയ്​ ദേവ്​ഗൺ എന്നീ സൂപ്പർതാരങ്ങളും സുനിൽ ഷെട്ടി, സംവിധായകൻ കരൺ ജോഹർ, ഗായകൻ കൈലാഷ്​ ഖേർ തുടങ്ങിയവരുമാണ് കേന്ദ്ര സർക്കാരിനെ പിന്തുണച്ചും​ പ്രശ്​നം അതിർത്തിവിട്ട്​ പോകുന്നതിനിനെതിരെയുമായി ശബ്​ദിച്ചിരിക്കുന്നത്​. ''ഇന്ത്യയുടെ രാഷ്ട്രീയത്തിനെതിരെ മനഃപ്പൂർവ്വം നടത്തുന്ന പ്രചാരണത്തിനെതിരെ ഐക്യത്തോടെ തുടരാനുള്ള'' കേന്ദ്രത്തി​െൻറ ആഹ്വാനത്തിനാണ്​ അവർ പിന്തുണ നൽകിയിരിക്കുന്നത്​.

"കൃഷിക്കാർ നമ്മുടെ രാജ്യത്തി​െൻറ വളരെ പ്രധാനപ്പെട്ട ഭാഗമാണ്. അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങൾ വ്യക്തമാണ്. വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്ക്​ ശ്രദ്ധ കൊടുക്കുന്നതിന്​ പകരം സൗഹാർദ്ദപരമായ പ്രമേയത്തെ നമുക്ക് പിന്തുണയ്‌ക്കാം." -നടൻ അക്ഷയ്​ കുമാർ ട്വീറ്റ്​ ചെയ്​തത്​ ഇങ്ങനെയായിരുന്നു.

''ഇന്ത്യയുടെ നയങ്ങൾക്കോ ഇന്ത്യയ്​ക്കോ എതിരായി നടത്തുന്ന തെറ്റായ പ്രചാരണങ്ങളിൽ വീഴാതിരിക്കുക. ഇൗ മണിക്കൂറിൽ നമ്മൾ പരസ്​പരം കലഹിക്കാതെ ഐക്യത്തോടെ നിൽക്കേണ്ടത് പ്രധാനമാണ്.'' - അജയ്​ ദേവ്​ഗൺ കുറിച്ചു.

കരൺ ജോഹറും സർക്കാരിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തു, "ഞങ്ങൾ പ്രക്ഷുബ്ധമായ കാലത്താണ് ജീവിക്കുന്നത്, ഓരോ പ്രതിസന്ധിഘട്ടത്തിലും വിവേകവും ക്ഷമയുമാണ്​​ വേണ്ടത്​​. എല്ലാവർക്കും അനുയോജ്യമാ പരിഹാരങ്ങൾ കണ്ടെത്താൻ നമുക്ക്​ ഒരുമിച്ച് ശ്രമിക്കാം. കർഷകരാണ്​ ഇന്ത്യയുടെ നട്ടെല്ല്. ഞങ്ങളെ ഭിന്നിപ്പിക്കാൻ ആരെയും അനുവദിക്കരുത്. -അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.

'പകുതി സത്യത്തേക്കാൾ അപകടകരമായ ഒന്നും തന്നെ ഇല്ലാത്തതിനാൽ നാം എല്ലായ്പ്പോഴും കാര്യങ്ങളെക്കുറിച്ച് സമഗ്രമായ വീക്ഷണം സ്വീകരിക്കണം'. -സുനിൽ ഷെട്ടി അഭിപ്രായപ്പെട്ടു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karan JoharAjay DevgnFarmers ProtestBollywood NewsGreta ThunbergAkshay KumarRihanna
News Summary - bollywood biggies Support Centre After Rihannas Tweet Over Farmers Protest
Next Story