Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തമിഴ്നാട്ടിലെ സ്കൂൾ കുട്ടികൾക്കൊപ്പം നൃത്തം ചെയ്ത് കത്രീന, വിഡിയോ വൈറൽ

text_fields
bookmark_border
കത്രീന കൈഫിന്റെ അമ്മ സൂസെയ്ൻ വളരെക്കാലമായി ഈ സ്കൂളിന്റെ ഭാഗമാണ്
Bollywood actress Katrina Kaif Dancing With School Children In Tamil Nadu, video viral
cancel

ബോളിവുഡിലാണ് കത്രീന കൈഫ് സജീവമെങ്കിലും തെന്നിന്ത്യയിലും താരത്തിന് കൈനിറയെ ആരാധകരുണ്ട്. അഭിനേത്രി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ് കത്രീന. ഇപ്പോഴിതാ കുട്ടികളോടൊപ്പമുള്ള നടിയുടെ ഡാൻസ് വിഡിയോ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുകയാണ്.

തമിഴ്നാട്ടിലെ മധുരയിലെ മൗണ്ടൻ വ്യൂ എന്ന സ്കൂളിലെ കുട്ടികൾക്കൊപ്പമുളള ഡാൻസ് വിഡിയോയാണ് പുറത്ത് വന്നത്. 'അറബികുത്ത്' എന്ന ഗാനത്തിനാണ് കുട്ടികൾക്കൊപ്പം കത്രീന നൃത്തം ചെയ്യുന്നത്.

നടിയുടെ വിഡിയോ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലാണ്. മികച്ച കമന്റുകളാണ് ലഭിക്കുന്നത്. നടിയുടെ ലാളിത്യത്തെ കുറിച്ചും വ്യക്തിത്വത്തെ കുറിച്ചുമൊക്കെ ആരാധകർ വാചാലരാവുന്നു.

ദരിദ്രരായ വിദ്യാർഥികൾക്ക് ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം നൽകുന്നതിനായി റിലീഫ് പ്രൊജക്റ്റ് ഇന്ത്യയുടെ ഭാഗമായി 2015-ലാണ് തമിഴ്‌നാട്ടിലെ മൗണ്ടൻ വ്യൂ സ്കൂൾ തുറന്നത്. കത്രീന കൈഫിന്റെ അമ്മ സൂസെയ്ൻ വളരെക്കാലമായി ഈ സ്കൂളിന്റെ ഭാഗമാണ്. കൂടാതെ അവിടെയും പഠിപ്പിക്കുന്നുമുണ്ട്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bollywood actress Katrina Kaif Dancing With School Children In Tamil Nadu, video viral
Next Story