Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കള്ളപ്പണ കേസ്: ബോളിവുഡ് താരം ജാക്വലിൻ ഫെർണാണ്ടസിന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി

text_fields
bookmark_border
50,000 രൂപയുടെ ബോണ്ടിൽ ഇടക്കാല ജാമ്യം അനുവദിച്ചത്
Bollywood Actor  Jacqueline Fernandez, Court Relief In Rs200-Crore Extortion Case
cancel

ന്യൂഡൽഹി: സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് താരം ജാക്വലിൻ ഫെർണാണ്ടസിന് ഇടക്കാല ജാമ്യം. ഡൽഹി പട്യാല ഹൗസ് കോടതിയാണ് 50,000 രൂപയുടെ ബോണ്ടിൽ ഇടക്കാല ജാമ്യം അനുവദിച്ചത്. ഒക്ടോബർ 22ന് അടുത്ത വാദം കേൾക്കും.

നടി, ജാക്വലിൻ ഫെർണാണ്ടസിന്‍റെ ഏഴു കോടിയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടിയിരുന്നു.കൂടാതെ നടി സുകേഷിൽ നിന്ന് 5.71 കോടിയുടെ സമ്മാനങ്ങൾ വാങ്ങി നൽകിയതായി ഇ.ഡി പിരിശോധനയിൽ കണ്ടെത്തി. സ്ഥിരം നിക്ഷേപം ഉൾപ്പെടെയുള്ള നടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

എന്നാൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കണ്ടുകെട്ടിയ സ്ഥിര നിക്ഷേപങ്ങൾ തന്റെ സ്വന്തം സമ്പാദ്യത്തിൽ നിന്നുള്ളതാണെന്നും തട്ടിപ്പുകാരൻ സുകേഷ് ചന്ദ്രശേഖറുമായി ഇതിന് ഒരു ബന്ധവുമില്ലെന്നും ജാക്വലിൻ വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് നൽകിയ വിശദീകരണ കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്. സുകേഷ് രംഗത്ത് വരുന്നതിന് മുമ്പ് നിക്ഷേപിക്കപ്പെട്ടതാണ് ഈ സമ്പാദ്യങ്ങളെന്നും കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bollywood Actor Jacqueline Fernandez, Court Relief In Rs200-Crore Extortion Case
Next Story