Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right“ടിക്കറ്റ് ഒരു...

“ടിക്കറ്റ് ഒരു ടോക്കൺ”; കളി കാര്യമാകുന്ന മലബാറിന്റെ കഥയുമായി 'ബോളാഗോളം' ജൂണിൽ തിയറ്ററുകളിലേക്ക്

text_fields
bookmark_border
“ടിക്കറ്റ് ഒരു ടോക്കൺ”; കളി കാര്യമാകുന്ന മലബാറിന്റെ കഥയുമായി ബോളാഗോളം ജൂണിൽ തിയറ്ററുകളിലേക്ക്
cancel

“ടിക്കറ്റ് ഒരു ടോക്കൺ” എന്ന വേറിട്ട സാമൂഹിക സന്ദേശവുമായി നവാഗതനായ ജുനൈസ് കാപ്പ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ‘ബോളാഗോളം’ ജൂൺ മാസത്തിൽ തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ശ്രദ്ധേയമായ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഫുട്ബോൾ ഇതിഹാസം പത്മശ്രീ ഐ.എം. വിജയൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ടു. മലബാറിന്റെ മണ്ണിൽ പന്ത് തട്ടുമ്പോൾ ഉയരുന്നത് കളിയാവേശം മാത്രമല്ല, ഒരു നാടിന്റെ സ്വപ്നങ്ങളും വേദനകളും ആത്മബന്ധങ്ങളുമാണ്. ആ സ്പന്ദനങ്ങളെ ഹൃദയസ്പർശിയായി ദൃശ്യവൽക്കരിക്കുകയാണ് 'ബോളാഗോളം'.

യുവതലമുറയിൽ വലിയ പരിവർത്തനം സൃഷ്ടിച്ച ഐസ്‌ലാന്റിനെക്കുറിച്ചുള്ള ബി.ബി.സി. ഡോക്യുമെന്ററിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, നാട്ടിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മുത്തു, തൊത്തു എന്നീ കഥാപാത്രങ്ങളുടെ ആത്മബന്ധത്തിലൂടെ കളി കാര്യമായി മാറുന്ന ഒരു ഗ്രാമത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഫുട്ബോളിന്റെ ആത്മാവും ഗ്രാമീണ ജീവിതത്തിന്റെ നൊമ്പരങ്ങളും പ്രതീക്ഷകളും കോർത്തിണക്കി, കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ടാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

ആന്റലോട്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ദുൽ സലീം പി.ടി.യാണ് ചിത്രം നിർമിക്കുന്നത്. അഖിൽ പ്രഭാകർ, കൈലാഷ്, ആലിയ, ഉണ്ണിനായർ, കാശിനാഥ്‌, ലത അനിൽ, ലാല മലപ്പുറം, ശിക്കു തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഛായാഗ്രഹണം: ഷമീർ ജിബ്രാൻ, എഡിറ്റിങ്: അഭിഷേക് അയ്യനേത്ത്, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ & മിക്സ്: കരുൺ പ്രസാദ്, കളറിങ്: രമേശ്‌ ഐയർ, പിരിശമേ & പ്രൊമോ സോങ്‌: സാദിഖ് പന്തല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ: ഷൌക്കത്ത്‌ വണ്ടൂർ, ആർട്ട്‌: അസി കരുവാരകുണ്ട്, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, കോസ്റ്റ്യും: നൗഷാദ് മമ്മി, വി.എഫ്.എക്സ്: ഷിയോജ് എം.വി, പി.ആർ.ഒ: എം.കെ. ഷെജിൻ,

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam moviefilm releaseMovie Newsentertainment
News Summary - Bolagolam', malayalam movie hits theaters in June
Next Story