ക്രൂരനായ വില്ലൻ! മുഖത്ത് ചോരയുമായി ബോബി ഡിയോൾ
text_fieldsഅർജുൻ റെഡ്ഡി എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ചെയ്യുന്ന ചിത്രമാണ് അനിമൽ. രൺബീർ കപൂർ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ബോബി ഡിയോളാണ് വില്ലൻ വേഷത്തിൽ എത്തുന്നത്. ഇപ്പോഴിതാ ബോബി ഡിയോളിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
ചോരവാര്‍ന്ന മുഖവുമായി നില്ക്കുന്ന ബോബിയാണ് ക്യാരക്ടർ പോസ്റ്ററിൽ. മുമ്പൊന്നു കണ്ടിട്ടില്ലാത്ത രീതിയിലുള്ള ശക്തനായ പ്രതിനായകനായിട്ടാണ് നടൻ ചിത്രത്തിലെത്തുന്നതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ഭൂഷണ് കുമാറിന്റെയും കൃഷന് കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി വണ്‍ സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.
ഒരു കോടാലിയുമായി രണ്‍ബീര്‍ കപൂര്‍ മുഖം മൂടിധാരികളുമായി സംഘട്ടനം നടത്തുന്ന പ്രീ ടീസര്‍ നേരത്തെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. രണ്‍ബീറിന് പുറമെ അനില്‍ കപൂര്‍, രശ്മിക മന്ദാന, ബോബി ഡിയോള്‍, തൃപ്തി ദിമ്രി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ അഞ്ച് ഭാഷകളിലായി 2023 ഡിസംബര്‍ ഒന്നിനാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

