Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
തമിഴ്​ സിനിമാക്കാർ കാത്തിരിക്കുന്ന ചിത്രം; ബ്ലൂ സട്ടൈ മാര​െൻറ ആൻറി ഇന്ത്യൻ ട്രെയ്​ലർ പുറത്ത്​
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightതമിഴ്​ സിനിമാക്കാർ...

തമിഴ്​ സിനിമാക്കാർ കാത്തിരിക്കുന്ന ചിത്രം; ബ്ലൂ സട്ടൈ മാര​െൻറ 'ആൻറി ഇന്ത്യൻ' ട്രെയ്​ലർ പുറത്ത്​

text_fields
bookmark_border

തമിഴ്​ സിനിമാക്കാരുടെ പേടിസ്വപ്​നമാണ്​ ബ്ലൂ സട്ടൈ മാരന്‍. കാരണം മറ്റൊന്നുമല്ല, മാരന്‍ ത​െൻറ യൂട്യൂബ്​ ചാനലിലൂടെ കോളിവുഡിൽ ഇറങ്ങുന്ന സിനിമകളെ യാതൊരു ദയയുമില്ലാതെ തുറന്നങ്ങ്​​ നിരൂപണം ചെയ്യും. രജനീകാന്ത്​ മുതൽ പുതുതലമുറ നായകൻമാർ വരെ അഭിനയിക്കുന്ന സിനിമകൾ കണ്ട്​ ഇഷ്​ടപ്പെട്ടില്ലെങ്കിൽ രൂക്ഷമായി വിമര്‍ശനമുന്നയിക്കുന്നയാളാണ്​​ ബ്ലൂ സട്ടൈ മാരൻ​. അതുകൊണ്ട്​ തന്നെ ആരാധകരേക്കാൾ മാരന്​ ശത്രുക്കളാണ്​ കൂടുതലും.

ബ്ലൂ സ​ൈട്ട മാരൻ ഒടുവിൽ സ്വന്തമായൊരു സിനിമ തന്നെ സംവിധാനം ചെയ്​തിരിക്കുകയാണ്​. ആൻറി ഇന്ത്യൻ എന്ന്​ പേരായ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി​. മാര​െൻറ ആദ്യ സിനിമയുടെ പ്രമേയം മതവും രാഷ്ട്രീയവുമാണെന്നാണ്​ ട്രെയ്‌ലര്‍ തരുന്ന സൂചന.

ചിത്രത്തി​െൻറ കഥയും തിരക്കഥയും സംഭാഷണവും സംഗീതവുമെല്ലാം ബ്ലൂ സട്ടൈ മാരന്‍ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്​. രാധാരവി, നരേന്‍, മുത്തുരാമന്‍ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്. അദാം ബാവയാണ്​ നിര്‍മ്മാണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TrailerBlue Sattai MaaranAnti Indian
News Summary - Blue Sattai Maaran debut directorial Anti Indian trailer out
Next Story