Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightആടുജീവിതത്തിന്​ ശേഷം...

ആടുജീവിതത്തിന്​ ശേഷം ബ്ലെസി ചിത്രം; സൂപ്പർതാരം നായകനാവും

text_fields
bookmark_border
ആടുജീവിതത്തിന്​ ശേഷം ബ്ലെസി ചിത്രം; സൂപ്പർതാരം നായകനാവും
cancel

മലയാള സിനിമ പ്രേക്ഷകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ആടുജീവിതത്തിന്​ ശേഷം സംവിധായകൻ ബ്ലെസി ഒരുക്കുന്ന പുതിയ ചിത്രത്തിൽ സൂപ്പർസ്റ്റാർ മോഹൻലാൽ കേന്ദ്ര കഥാപാത്രമാകും. തന്മാത്ര, ഭ്രമരം, പ്രണയം എന്നീ ചിത്രങ്ങൾക്ക്​ ശേഷം ബ്ലെസി-മോഹൻലാൽ കൂട്ടുകെട്ട്​ ഒരുമിക്കുന്ന പുതിയ ചിത്രത്തെ കുറിച്ച്​ നിർമാതാവ്​ രാജു മല്ലിയത്താണ്​​ സൂചന നൽകിയിരിക്കുന്നത്​.

രാഗം മൂവീസി​െൻറ ബാനറിൽ രാജു മല്ലിയത്തായിരിക്കും​ ചിത്രം നിർമിക്കുന്നത്​. ഒരു ഒാൺലൈൻ മീഡിയക്ക്​ നൽകിയ അഭിമുഖത്തിൽ അദ്ദേഹമാണ്​ ഇത്​​ വെളിപ്പെടുത്തിയത്​​. ഫോറൻസിക്​ എന്ന ചിത്രത്തിന്​ ശേഷം ടൊവിനോ തോമസും അഖിൽ പോളും ഒരുമിക്കുന്ന ചിത്രവും രാഗം മൂവീസ്​ നിർമിക്കുന്നുണ്ട്​.


മോഹൻലാൽ-ബ്ലെസി ചിത്രം സംഭവിക്കാൻ പോകുന്നുവെന്ന്​ സൂചന ലഭിച്ചതിന്​​ പിന്നാലെ ആരാധകർ ആവേശത്തിലാണ്​. ഏറെ നാളത്തെ ഇടവേളക്ക്​ ശേഷം മോഹൻലാലും ബ്ലെസിയും ഒരുമിക്കു​േമ്പാൾ മുൻചിത്രങ്ങൾ പോലെ അദ്​ഭുതങ്ങൾ സംഭവിക്കുമെന്ന്​ തന്നെയാണ്​ അവർ പ്രതീക്ഷിക്കുന്നത്​. സമീപ കാലത്ത്​ മാസ്​ മസാല ചിത്രങ്ങളിൽ മാത്രം വേഷമിട്ട ലാലേട്ടൻ ബ്ലെസി ചിത്രത്തിലൂടെ അഭിനയ പ്രാധാന്യമുള്ള സിനിമയിലേക്ക്​ തിരിച്ചുപോകുന്നതി​െൻറ സന്തോഷത്തിലാണവർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aadujeevitham movieBlessy
Next Story