എമ്പുരാനെതിരെ കാമ്പയിൻ തുടങ്ങിയിട്ടില്ലെന്ന് ബി.ജെ.പി
text_fieldsതിരുവന്തപുരം: എമ്പുരാൻ സിനിമക്കെതിരെ ബി.ജെ.പി ഒരു കാമ്പയിനിനും തുടക്കം കുറിച്ചിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.സുധീറാണ് ഇക്കാര്യം അറിയിച്ചത്. സിനിമക്കെതിരെ ഇപ്പോൾ നടക്കുന്ന പ്രതികരണങ്ങൾ വ്യക്തിപരം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമ പാർട്ടിയെ ബാധിക്കില്ല. സിനിമക്കെതിരെ ബി.ജെ.പി കാമ്പയിൻ തുടങ്ങിയിട്ടില്ല. പാർട്ടി പാർട്ടിയുടെ വഴിക്ക് പോകും. സിനിമ എന്താണെന്ന് അത് കാണുന്ന പ്രേഷകർ തീരുമാനിക്കട്ടെയെന്നും സുധീർ പറഞ്ഞു. സിനിമ പ്രേക്ഷകർ കാണുകയും വിലയിരുത്തുകയും ചെയ്യേട്ടെ. ഇക്കാര്യത്തിൽ പാർട്ടിക്ക് ഒന്നും ചെയ്യാനില്ല. സോഷ്യൽ മീഡിയയിൽ വരുന്നത് വ്യക്തപരമായ കമന്റുകളാണെന്നും അദ്ദേഹം പറഞ്ഞു.
എമ്പുരാൻ സിനിമയുടെ സംവിധായകൻ പൃഥ്വിരാജിനെതിരെ തീവ്രഹിന്ദുത്വവാദികളായ പ്രതീഷ് വിശ്വനാഥ്, അഡ്വ. കൃഷ്ണരാജ്, ലസിത പാലക്കൽ അടക്കമുള്ളവർ കടുത്ത വിദ്വേഷ പരാമർശങ്ങളുമായാണ് രംഗത്തുള്ളത്. സിനിമയുടെ പ്രമേയത്തില്‍ ഗുജറാത്ത് വംശഹത്യയെ ഓർമപ്പെടുത്തുന്ന സീനുകൾ ഉൾപ്പെടുത്തിയതാണ് സംഘ്പരിവാര്‍ ഗ്രൂപ്പുകളെ ചൊടിപ്പിച്ചിരിക്കുന്നത്. നായകൻ മോഹൻലാലിനും സംവിധായകൻ കൂടിയായ പൃഥ്വിരാജിനുമെതിരെ സൈബർ ആക്രമണവുമായി സംഘ്പരിവാർ അനുകൂലികൾ രംഗത്തെത്തിയിട്ടില്ല.
നിരവധി സംഘ്പരിവാർ അനുകൂല വ്യക്തികൾ എമ്പുരാൻ ടിക്കറ്റ് ക്യാൻസൽ ചെയ്ത സ്ക്രീൻഷോട്ടുകൾ പങ്കുവച്ചും നടന്മാർക്കെതിരെ അധിക്ഷേപം നടത്തുന്നുണ്ട്. മോഹൻലാലിന്റെയും പൃഥ്വിരാജിന്റേയും തിരക്കഥാകൃത്ത് മുരളീഗോപിയുടേയും പോസ്റ്റുകൾക്കും താഴെയും അധിക്ഷേപ- ഭീഷണി പരാമർശങ്ങളുണ്ട്. ചിത്രം തിയേറ്ററുകളില്‍ എത്തിയതിന് പിന്നാലെ ‘താങ്ക്യൂ ഓള്‍’ എന്ന പൃഥ്വിരാജിന്റെയും മോഹൻലാലിന്റേയും ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് സൈബര്‍ ആക്രമണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

