'കുഞ്ഞിക്ക'ക്ക് പിറന്നാൾ ആശംസകൾ നേർന്ന് സിനിമാ ലോകം
text_fieldsമലയാള സിനിമയുടെ കുഞ്ഞിക്കയുടെ പിറന്നാളാഘോഷിച്ച് സിനിമാലോകവും സോഷ്യൽ മീഡിയയും. മുപ്പത്തിയഞ്ചാം ജന്മദിനം ആഘോഷിക്കുന്ന യുവനടൻ ദുൽഖർ സൽമാന് ആശംസകളുമായി സൂപ്പർ താരങ്ങളും ആരാധകരും സോഷ്യൽ മീഡിയയിൽ സജീവമാണ്.
പ്രിഥിരാജ് സുകുമാരൻ ദുൽഖറിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഇങ്ങനെ കുറിച്ചു '' പിറന്നാൾ ആശംസകൾ സഹോദരാ..എനിക്കും സുപ്രിയക്കും അല്ലിക്കും ഒരു സുഹൃത്തിന് അപ്പുറമാണ് നീ. കൂളായ നല്ലൊരു വ്യക്തിയാണ്. നീ ഇപ്പോൾ നേടിക്കൊണ്ടിരിക്കുന്നത് അർഹിക്കുന്ന വിജയമാണ്. സിനിമയോട് നീ എത്രത്തോളം പാഷനേറ്റാണെന്നു എനിക്ക് അറിയാം. എത്ര അഭിമാനത്തോടെയാണ് നീ 'ബിഗ് എം' എന്ന സർനെയിം കരുതുന്നത്. നമ്മളും കുടുംബവും, സിനിമയും, മക്കളും ഒരുമിച്ചാണ് വളരുന്നത്. ഒരുപാട് സ്നേഹമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
തന്‍റെ കരിയറിൽ കണ്ട ഏറ്റവും കൂൾ ആയ താരമാണ് ദുൽഖർ സൽമാൻ എന്നായിരുന്നു സംവിധായകനായ റോഷൻ ആൻഡ്രൂസ് ഫേസ്ബുക്കിൽ കുറിച്ചത്
ദുൽഖർ സൽമാൻ ചെയ്ത കാര്യണ്യ പ്രവർത്തിയെ കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ചാണ് നിർമൽ പാലാഴി പിറന്നാൾ സന്തോഷം പങ്കുവെച്ചത്.
കുറിപ്പിന്‍റെ പൂർണരൂപം
"സലാല മൊബൈൽസ്"എന്ന സിനിമയിൽ ഒരു ചെറിയ സീനിൽ അഭിനയിച്ചിട്ടുള്ള പരിചയമേ ഉള്ളു. പിന്നെ എപ്പോഴെങ്കിലും കണ്ടാൽ ഞാൻ അന്ന് കൂടെ അഭിനയിച്ചിരുന്ന ആൾ എന്ന് പറഞ്ഞു പരിചയപ്പെടുത്തേണ്ടിവരും എന്നൊക്കെ കരുതി ഒരു ഫോട്ടോ എടുത്ത് പിരിഞ്ഞതായിരുന്നു. പക്ഷെ 2014ൽ ആക്സിഡന്റ് പറ്റിയപ്പോ പ്രതീക്ഷിക്കാത്ത ഒരു തുക അക്കൗണ്ടിൽ dq വകയായി എത്തിയിരുന്നു. എഴുന്നേറ്റ് ശരിയാവും വരെ എന്റെ ആരോഗ്യ സ്ഥിതി അലക്സ് ഏട്ടൻ വഴിയും നേരിട്ട് വിളിച്ചും അന്വേഷിച്ചു കൊണ്ടിരുന്നു.നന്ദിയും സ്നേഹവും കടപ്പാടും മാത്രം.ജീവിതത്തിൽ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ആസിഫലിയുടെ പിറന്നാൾ ആശംസ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

