Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ; മഞ്ജുവാര്യരുടെ പിറന്നാളിന് ആശംസ വിഡിയോയുമായി ആരാധകർ

text_fields
bookmark_border
സെപ്തംബര്‍ 10നാണ് മഞ്ജുവിന്‍റെ പിറന്നാള്‍.
ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ; മഞ്ജുവാര്യരുടെ പിറന്നാളിന് ആശംസ വിഡിയോയുമായി ആരാധകർ
cancel

മലയാള സിനിമയില്‍ ഏറ്റവും ആരാധകരുള്ള നടിമാരിലൊരാളാണ് മഞ്ജു വാര്യർ. മഞ്ജുവിന്‍റെ പിറന്നാളിന് മുന്നോടിയായി ആരാധകര്‍ ഒരുക്കിയ മാഷപ്പ് വിഡിയോ ഒരുക്കി ഈ ഇഷ്ടം അരിക്കിട്ട് ഉറപ്പിക്കുകയാണ് ഒരു കൂട്ടം ആരാധകർ. സെപ്തംബര്‍ 10നാണ് മഞ്ജുവിന്‍റെ പിറന്നാള്‍.

മഞ്ജു അഭിനയിച്ച ചിത്രങ്ങളിലെ രംഗങ്ങളും ഹിറ്റ് ഡയലോഗുകളും കോര്‍ത്തിണക്കിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. മഞ്ജുവിനെക്കുറിച്ച് പ്രശസ്തരായവര്‍ പറഞ്ഞ വാക്കുകളും വീഡിയോയില്‍ ചേര്‍ത്തിട്ടുണ്ട്. അരുൺ കെ.ആർ, ഉണ്ണി സുരേന്ദ്രൻ എന്നിവർ ചേർന്ന് ഒരുക്കിയ വീഡിയോക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

കുടുംബ ജീവിതത്തിനായി സിനിമ ഉപേക്ഷിച്ച മഞ്ജു, വലിയൊരു ഇടവേളക്ക് ശേഷം തിരിച്ചു വന്നപ്പോഴും രണ്ട് കൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. മഞ്ജുവിന് വേണ്ടി മാത്രം നിരവധി സിനിമകളും ഒരുങ്ങി. സനല്‍കുമാര്‍ ശശിധരന്‍റെ കയറ്റം, സന്തോഷ് ശിവന്‍റെ ജാക്ക് ആന്‍ഡ് ജില്‍, സഹോദരന്‍ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം എന്നിവയാണ് മഞ്ജുവിന്‍റെ പുതിയ ചിത്രങ്ങള്‍.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story