മറ്റത്തിൽ റോയിച്ചനായി ബിജു പപ്പൻ; ഷാജി കൈലാസ് ചിത്രത്തിൽ എത്തുന്നത് വമ്പൻ താരനിര
text_fieldsഷാജി കൈലാസും ബിജു പപ്പനും
വർഷങ്ങളായി മലയാള സിനിമയിൽ സജീവ സാന്നിദ്യമായുള്ള നടനാണ് ബിജു പപ്പൻ. പൊലീസ് ഉദ്യോഗസ്ഥൻ, രാഷ്ടീയ പ്രവർത്തകൻ, ഗുണ്ടാ നേതാവ് അങ്ങനെ നെഗറ്റീവും, പോസ്സിറ്റീവുമായ നിരവധി കഥാപാത്രങ്ങളെ മികവോടെ അവതരിപ്പിച്ച താരമാണ് അദ്ദേഹം.
ഷാജി കൈലാസ്, ജോഷി, ബി. ഉണ്ണികൃഷ്ണൻ, തുടങ്ങിയ മുൻനിര സംവിധായകർക്കൊപ്പം നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായ കളങ്കാവലിൽ ബിജു പപ്പൻ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിത
എ. കെ. സാജന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൽ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് താരം.
മറ്റത്തിൽറോയിച്ചൻ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. ബിജു പപ്പനെ ഇതുവരെ കാണാത്ത രൂപത്തിലുമാണ് ഷാജി കൈലാസ് മറ്റത്തിൽറോയിച്ചൻ എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന ഒറ്റക്കൊമ്പനിലും മികച്ച കഥാപാത്രത്തിൽ അദ്ദേഹം എത്തുന്നുണ്ട്.
വലിയ താരനിരയുടെ അകമ്പടിയോടെ വൻ മുതൽ മുടക്കിൽ ഒരുക്കുന്ന ഈ ചിത്രം ഓൾഗ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നൈസിറെജി നിർമിക്കുന്നു. അർജുൻ അശോകൻ, സുകന്യ, വിൻസി അലോഷ്യസ്, വാണി വിശ്വനാഥ്. ബാബുരാജ്,ബൈജു സന്തോഷ്, ദീപക് പറമ്പോൾ, സാനിയ ഇയ്യപ്പൻ, ശ്രീജിത്ത് രവി, അഭിമന്യു, ഷമ്മി തിലകൻ, കോട്ടയം രമേഷ്, അസീസ് നെടുമങ്ങാട്, ബോബി കുര്യൻ, അശ്വിൻ കുമാർ, ബാലാജി ശർമ്മ, ചാലി പാലാ, രാധികാ രാധാകൃഷ്ണൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.
ഛായാഗ്രഹണം - എസ്. ശരവണൻ. എഡിറ്റിങ് - ഷമീർ മുഹമ്മദ്, കലാസംവിധാനം - സാബു റാം, മേക്കപ്പ് - സജി കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ - സമീരസനിഷ്, സ്റ്റിൽസ് - ഹരി തിരുമല, ചീഫ് അസസിയേറ്റ് ഡയറക്ടർ - സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ മാനേജേർസ് - ശിവൻ പൂജപ്പുര, അനിൽ അൻഷാദ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് മംഗലത്ത് എന്നിലരാണ്. മൂന്നാർ, കാന്തല്ലൂർ, തേനി, വാഗമൺ, മുണ്ടക്കയം, കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. പി.ആർ.ഒ - വാഴൂർജോസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

