Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബിജു മേനോ​െൻറ ഒരു തെക്കന്‍ തല്ലു കേസ്​; കൂടെ പത്മപ്രിയയും നിമിഷ സജയനും റോഷൻ മാത്യുവും
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightബിജു മേനോ​െൻറ 'ഒരു...

ബിജു മേനോ​െൻറ 'ഒരു തെക്കന്‍ തല്ലു കേസ്​'; കൂടെ പത്മപ്രിയയും നിമിഷ സജയനും റോഷൻ മാത്യുവും

text_fields
bookmark_border

ബിജു മേനോന്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഒരു തെക്കന്‍ തല്ലു കേസി'​െൻറ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ ശ്രീജിത്ത് എന്‍. തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ പത്മപ്രിയയാണ് നായികാവേഷത്തിലെത്തുന്നത്​. നീണ്ട ഇടവേളയ്ക്ക് ശേഷം ശക്​തമായ കഥാപാത്രവുമായാണ്​ പത്മപ്രിയയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ്​. റോഷന്‍ മാത്യു, നിമിഷ സജയന്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

എഴുത്തുക്കാരനും പത്ര പ്രവര്‍ത്തകനുമായ ജി.ആര്‍.ഇന്ദുഗോപ​െൻറ 'അമ്മിണിപ്പിള്ള വെട്ടു കേസ് ' എന്ന ചെറുകഥയെ ആസ്പദമാക്കി രാജേഷ് പിന്നാടനാണ്​ ചിത്രത്തിന്​ തിരക്കഥയും സംഭാഷണവുമെഴുതുന്നത്​. ഇ-ഫോര്‍എൻറര്‍ടൈന്‍മെൻറ്​സി​െൻറ ബാനറില്‍ മുകേഷ് ആര്‍ മേത്ത സി.വി.സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തി​െൻറ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്​ മധു നീലകണ്ഠനാണ്​.

മലയാളത്തിലെ ഏറ്റവും പ്രശസ്തമായ ചലച്ചിത്ര പോസ്റ്റര്‍ ഡിസൈന്‍ സ്ഥാപനമായ ഓള്‍ഡ് മങ്ക്‌സി​െൻറ സാരഥിയാണ് ഈ ചിത്രത്തി​െൻറ സംവിധായകനായ ശ്രീജിത്ത് എന്‍. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ്​ ഒരുക്കുന്ന ബിഗ്​ ബജറ്റ്​ ചിത്രം 'ബ്രോ ഡാഡി 'യുടെ സഹ എഴുത്തുക്കാരന്‍ കൂടിയാണ് ശ്രീജിത്ത് എന്‍. സംഗീതം-ജസ്റ്റിന്‍ വര്‍ഗ്ഗീസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-റോഷന്‍ ചിറ്റൂര്‍, ലൈന്‍ പ്രൊഡ്യൂസര്‍-ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Biju Menonoru thekkan thallu case
News Summary - biju menon new movie oru thekkan thallu case
Next Story