സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പന്റെ ഭാഗമായി ബിജു മേനോൻ
text_fieldsബിജു മേനോൻ സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പന്റെ ഭാഗമാകുന്നു. അണിയറ പ്രവർത്തകർ ചിത്രത്തിലെ ബിജു മേനോന്റെ പോസ്റ്റർ പുറത്ത് വിട്ടു. സുരേഷ് ഗോപിയുടെ 250-മത്തെ ചിത്രമായ ഒറ്റക്കൊമ്പൻ സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യൂസ് തോമസ് ആണ്.
ഇന്ന് ചിത്രവുമായി ബന്ധപ്പെട്ട സർപ്രൈസ് പുറത്തുവിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജു മേനോൻ ചിത്രത്തിന്റെ ഭാഗമാകുന്നെന്ന് അറിയിച്ചിരിക്കുന്നത്.
സിനിമയിൽ പാലാക്കാരൻ അച്ചായന്റെ വേഷത്തിലാണ് സുരേഷ് ഗോപിയെത്തുന്നത്. പൃഥ്വിരാജ് - ഷാജി കൈലാസ് - ജിനു എബ്രഹാം ചിത്രമായ കടുവയുടെ കഥയും കഥാപാത്രങ്ങളുമായി സാമ്യമുണ്ട് എന്ന നിലയിൽ ഏറെ വിവാദങ്ങളിലൂടെ ചിത്രം കടന്നുപോയിരുന്നു.
ഷിബിൻ ഫ്രാൻസിസ് രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം ഷാജി കുമാർ ആണ്. സംഗീത സംവിധാനം ഹർഷവർധൻ രാമേശ്വർ. ഓഡിയോഗ്രഫി എം ആര് രാജകൃഷ്ണന്.

