Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'ആർക്കറിയാം' ഒ.ടി.ടി...

'ആർക്കറിയാം' ഒ.ടി.ടി റിലീസിന്​; പ്രേക്ഷകരിലേക്കെത്തുന്നത്​ ഈ മൂന്ന്​ പ്ലാറ്റ്​ഫോമുകളിലൂടെ

text_fields
bookmark_border
aarkkariyam movie
cancel

ബിജു മേനോൻ, പാർവതി തിരുവോത്ത്​, ഷറഫുദ്ദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന 'ആർക്കറിയാം' മൂന്ന്​ ഒ.ടി.ടി പ്ലാറ്റ്​ഫോമുകളിലൂടെ ഡിജിറ്റൽ റിലീസിന്​. ഛായാഗ്രാഹകൻ സാനു ജോൺ വർഗീസ് സംവിധാനം ചെയ്​ത ചിത്രം മേയ്​ 19ന്​ നീസ്​ട്രീം, റൂട്​സ്​ വിഡിയോ, കേവ്​ എന്നിവയിലൂടെയാണ്​ റിലീസ്​ ചെയ്യുന്നത്​.

ഏപ്രിൽ 11ന്​ തിയറ്ററിൽ റിലീസ് ചെയ്തിരുന്നുവെങ്കിലും ലോക്​ഡൗൺ കാരണം അധികം പേർക്കും ചിത്രം കാണാൻ സാധിച്ചിരുന്നില്ല. ചിത്രം കാണാൻ സാധിക്കാത്ത പ്രേക്ഷകർക്ക്​ ഡിജിറ്റൽ ദൃശ്യവിസ്മയം ഒരുക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം. കോവിഡ് കാല പ്രതിസന്ധികൾ നേരിടുന്ന കുടുംബത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്​.

വിരമിച്ച ഗണിത അധ്യാപകന്‍റെ വേഷമാണ് ചിത്രത്തിൽ ബിജു മേനോൻ കൈകാര്യം ചെയ്യുന്നത്​. 72 വയസുകാരനായ ഇട്ടിയവറ ആയിട്ടുള്ള താരത്തിന്‍റെ മേക്കോവർ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്ത ദിവസങ്ങളിലായി ഒ.ടി.ടി പ്ലാറ്റ്​ഫോമുകളിലൂടെ പ്രേക്ഷകരിലേക്കെത്തിയ ഓപറേഷൻ ജാവ (സീ 5), നായാട്ട്​ (നെറ്റ്​ഫ്ലിക്​സ്​), നിഴൽ (ആമസോൺ പ്രൈം) എന്നിവ മികച്ച അഭിപ്രായം നേടിയിരുന്നു.

ഒ.പി.എം സിനിമാസിന്‍റെയും മൂൺഷോട്ട് എന്‍റർടെയ്​ൻമെന്‍റിന്‍റെയും ബാനറിൽ ആഷിഖ് അബുവും സന്തോഷ് ടി. കുരുവിളയും ചേർന്നാണ് 'ആർക്കറിയാം' നിർമിച്ചിരിക്കുന്നത്​. സാനു ജോൺ വർഗീസ്, രാജേഷ് രവി, അരുൺ ജനാർദ്ദനൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജി. ശ്രീനിവാസ് റെഡ്ഡിയാണ് ഛായാഗ്രഹണം. മഹേഷ് നാരായണനാണ്​ എഡിറ്റിങ്​. നേഹ നായരും യെക്സാൻ ഗാരിപെരേരയുമാണ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ott releasemalayalam ott releaseAarkkariyam
News Summary - Biju Menon and Parvathy Thiruvothu-starrer Aarkkariyam OTT release through 3 platforms
Next Story