Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസുശാന്തിൻെറ മരണം: റിയ...

സുശാന്തിൻെറ മരണം: റിയ ചക്രവർത്തിയെ മുംബൈ പൊലീസ്​ സഹായിച്ചുവെന്ന്​ ബിഹാർ സുപ്രീംകോടതിയിൽ

text_fields
bookmark_border
സുശാന്തിൻെറ മരണം: റിയ ചക്രവർത്തിയെ മുംബൈ പൊലീസ്​ സഹായിച്ചുവെന്ന്​ ബിഹാർ സുപ്രീംകോടതിയിൽ
cancel

ന്യൂഡൽഹി: ബോളിവുഡ്​ താരം സുശാന്ത് സിങ്​ രജ്​പുതി​െൻറ മരണവുമായി ബന്ധപ്പെട്ട് കേസന്വേഷണം നടത്തിയ മുംബൈ പൊലീസിനെതിരെ ബിഹാര്‍ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. കേസിൽ റിയ ചക്രവര്‍ത്തിയെ മുംബൈ പൊലീസ് സഹായിച്ചതായും ബിഹാർ പൊലീസി​െൻറ അന്വേഷണത്തെ മുംബൈ പൊലീസ് തടസപ്പെടുത്തിയതായും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

സുശാന്തിൻെറ പിതാവ് നല്‍കിയ പരാതിയിന്മേലുള്ള അന്വേഷണം ബിഹാറിലെ പട്‌നയില്‍ നിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് റിയ സുപ്രീംകോടതിയില്‍ നൽകിയ ഹരജി പരിഗണിക്കവെയാണ്​ ബിഹാർ സർക്കാറി​െൻറ നീക്കം. പരാതിയിൽ രേഖപ്പെടുത്തിയിട്ടുള്ള ആരോപണങ്ങള്‍ക്കപ്പുറം പാട്​ന പൊലീസ് റിയ ചക്രവര്‍ത്തിക്കെതിരെ പക്ഷപാതപരമായി പ്രവര്‍ത്തിച്ചു എന്നതിന് ഒരു തെളിവും അവര്‍ കാണിച്ചിട്ടില്ലെന്നും സത്യവാങ്​മൂലത്തിൽ വ്യക്തമാക്കുന്നു.

സുശാന്തിൻെറ ദു​രൂഹമരണം സംബന്ധിച്ച്​ പിതാവ്​ നൽകിയ പരാതിയിൽ അന്വേഷണം നടത്താൻ ബിഹാര്‍ പൊലീസിന് അധികാരമുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. റിയ ചക്രവര്‍ത്തിയും കുടുംബവും സുശാന്ത് മാനസികമായി തകര്‍ന്നിരിക്കുകയാണെന്ന് കാണിച്ച് അദ്ദേഹത്തിൻെറ ജീവിതത്തില്‍ ഇടപെട്ടിരുന്നുവെന്ന പിതാവി​െൻറ പരാതിയും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നുണ്ട്.

മുംബൈ പൊലീസ്​ സഹകരിച്ചില്ലെന്നും അവരുടെ സഹായമില്ലാതെ തന്നെ പാട്​ന പൊലീസ് സുശാന്തിൻെറ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കേസ്​ അന്വേഷിക്കാൻ മുംബൈയിലെത്തിയ ബിഹാർ പൊലീസ്​ സംഘത്തിന്​ വാഹനം നൽകാത്തതും സംഘത്തെ നയിക്കാനെത്തിയ ഐ.പി.എസ് ഓഫീസര്‍ വിനയ് തിവാരിയെ മുംബൈ കോര്‍പറേഷന്‍ നിര്‍ബന്ധിത ക്വാറൻറീനില്‍ പ്രവേശിപ്പിച്ചതും വിവാദമായിരുന്നു. സുശാന്തി​െൻറ മരണം സംബന്ധിച്ച കേസ്​ സി.ബി.ഐക്ക്​ വിടുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movie newsRhea ChakrabortySushant Singh's deathsupreme court
Next Story