മോളെ കിട്ടാതിരുന്നാൽ നമ്മളെന്തു ചെയ്യും? ബിഗ് ബെൻ ട്രെയിലർ പുറത്ത്
text_fieldsഅനു മോഹൻ, വിനയ് ഫോർട്ട്, അതിഥി രവി, മിയ, ചന്തുനാഥ് തുടങ്ങിയവർ പ്രധാനവേഷത്തിലെത്തുന്ന ബിഗ് ബെൻ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.ജീൻ ആൻ്റണിയുടേയും ഭാര്യ ലൗവ്‍ലിയുടേയും യുകെയിലെ ജീവിതവും അതിനിടയിൽ ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ഒരു യഥാർഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി ഒരുക്കുന്ന ഈ ചിത്രം എഴുതി, സംവിധാനം ചെയ്യുന്നത് ബിനോ അഗസ്റ്റിൻ ആണ്. ബ്രയിൻ ട്രീ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം പ്രജയ് കമ്മത്ത് , എൽദോ തോമസ് ,സിബി അരഞ്ഞാണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഫ്രൈഡെ ടിക്കറ്റാണ് വിതരണം.
എൺപത്തഞ്ചു ശതമാനത്തോളം യുകെയുടെ മനോഹാരിതയിൽ ചിത്രീകരിച്ച സിനിമയിൽ ജീൻ ആന്റണി എന്ന കഥാപാത്രത്തെയാണ് അനു മോഹൻ അവതരിപ്പിക്കുന്നത്. ജീനിന്റെ ഭാര്യയായ ലൗവ്‍ലി എന്ന കഥാപാത്രത്തെ അതിഥി രവി അവതരിപ്പിക്കുന്നു. ഷെബിൻ ബെൻസൻ, വിജയ് ബാബു, ജാഫർ ഇടുക്കി, ബിജു സോപാനം,നിഷാ സാരംഗ്, ബേബി ഹന്ന മുസ്തഫ തുടങ്ങിയവരും ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
യുകെയിൽ നേഴ്സായി ജോലി ചെയ്യുന്ന ലൗവ്‍ലി നാട്ടിൽ പോലീസ് ഉദ്യോഗസ്ഥനായി ജോലി നോക്കുകയായിരുന്ന തന്റെ ഭർത്താവ് ജീൻ ആന്റണിയേയും കുഞ്ഞിനേയും അവിടേക്ക് എത്തിക്കുന്നിടത്താണ് ചിത്രം തുടങ്ങുന്നത്. പിന്നീട് അവരുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങൾ ഇരുവരുടേയും നിലനിൽപ്പിനെത്തന്നെ ബാധിക്കുന്നു. പ്രേക്ഷകനെ മുൾമുനയിൽ നിർത്തിയാണ് സിനിമ പിന്നീട് മുന്നോട്ട് പോകുന്നത്. യു.കെയുടെ മനോഹാരിതയിൽ ഒരുങ്ങുന്ന ചിത്രം ജൂൺ 28ന് തിയറ്ററുകളിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

