ബിബിൻ ജോർജിന്‍റെ 'കൂടൽ' ജൂൺ 20 ന് തിയറ്ററിലേക്ക്
text_fieldsമലയാളത്തിൽ ആദ്യമായി ക്യാമ്പിംഗിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയുമായി എത്തുന്ന കൂടൽ ജൂൺ 20 ന് പ്രദർശനത്തിനെത്തുന്നു. യുവനടന്മാരിൽ ശ്രദ്ധേയനായ ബിബിൻ ജോർജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്നത്തെ യുവത്വത്തിന്‍റെ ആഘോഷവും അവർക്കിടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പ്രമേയമാക്കുന്നത്.
ചെക്കൻ എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം ഷാഫി എപ്പിക്കാടാണ് ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ബിബിൻ ജോർജിനെ കൂടാതെ വിനീത് തട്ടിൽ, വിജിലേഷ്, ഗജരാജ് (തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജിന്‍റെ പിതാവ്), കെവിൻ പോൾ, വിജയകൃഷ്ണൻ, റാഫി, അഖിൽ ഷാ, സാംജീവൻ, മറീന മൈക്കിൾ, നിയ വർഗീസ്, അനു സോനാരാ (നടി അനു സിത്താരയുടെ സഹോദരി), റിയ ഇഷ, ലാലി പി.എം, അർച്ചന രഞ്ജിത്ത്, ഹിഫ്രാസ്, ദാസേട്ടൻ കോഴിക്കോട് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ചിത്രത്തിന്‍റെ കാമറ ഷജീർ പപ്പയും എഡിറ്റിങ് ജർഷാജ് കൊമ്മേരിയും സംഗീതം സിബു സുകുമാരനും നിർവഹിക്കുന്നു. ഗായകർ - നജിം അർഷാദ്, യാസീൻ നിസാർ, മണികണ്ഠൻ പെരുമ്പടപ്പ്, സജീർ കൊപ്പം, അഫ്സൽ എപ്പിക്കാട്, ഫഹദ്, ഇന്ദുലേഖ വാര്യർ, ശില്പ അഭിലാഷ്, മീര, സഹ്റ മറിയം, അനു തോമസ്. ആക്ഷനും ആവേശം നിറക്കുന്ന എട്ട് ഗാനങ്ങളും ചിത്രത്തിന്‍റെ ഹൈലൈറ്റാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.