Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും സംവിധായകരാകുന്നു
text_fieldsbookmark_border
സൂപ്പർഹിറ്റ് ചിത്രങ്ങളായ അമർ അക്ബർ ആന്‍റണി, കട്ടപ്പനയിലെ ഋതിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ എന്നിവയുടെ തിരക്കഥാകൃത്തുക്കളായി സിനിമാ രംഗത്തെത്തുകയും ഒപ്പം അഭിനയത്തിലൂടെ മലയാളികളുടെ മനസ്സില്‍ പ്രിയപ്പെട്ടവരായി മാറുകയും ചെയ്ത വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോർജും പുതിയൊരു ചുവടുവയ്പ്പിന് ഒരുങ്ങുന്നു.
ബിബിൻ ജോർജ്-വിഷ്ണു ഉണ്ണികൃഷ്ണൻ ടീം ആദ്യമായി സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇരുവരും പുതിയ ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രം നിർമിക്കുന്നത് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ്. സംവിധായകർ തന്നെയാണ് രചനയും നിർവഹിക്കുന്നത്. അടുത്ത വർഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

