പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന ക്രൈം ത്രില്ലർ ഭ്രമത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. പൃഥ്വിരാജിനൊപ്പം ഉണ്ണി മുകുന്ദൻ, റാഷി ഖന്ന, സുധീർ കരമന, മമ്ത മോഹൻദാസ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രവി കെ ചന്ദ്രനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
തന്‍റെ സംഗീതത്തിൽ ആശ്വാസം കണ്ടെത്തുന്ന ഒരു അന്ധനായി നടിക്കുന്ന പിയാനിസ്റ്റ് റേ മാത്യൂസിന്‍റെ ജീവിതത്തിലൂടെ കടന്നു പോകുന്നു. എന്നാൽ ഒരു പഴയ നടന്‍റെ കൊലപാതകത്തിന് സാക്ഷ്യം വഹിക്കുമ്പോൾ അദ്ദേഹത്തിന്‍റെ സംഗീതത്തിനായുള്ള യാത്രകൾ നിഗൂഢതകളാൽ ബന്ധിപ്പിക്കപ്പെടുകയും സംഘർഷപൂർണമാകുകയും ചെയ്യുന്നു.
നുണയും വഞ്ചനയും റേയെ പൊതിയുമ്പോൾ, അവൻ തന്‍റെ ജീവൻ രക്ഷിക്കാൻ സാഹചര്യം പൂര്‍ണമായും മാറ്റിമറിക്കേണ്ടി വരുന്നു. ജെയ്ക്സ് ബെജോയിയുടെതാണ് പശ്ചാത്തല സംഗീതം.