Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'ഭൂതകാലം'ഫസ്റ്റ്...

'ഭൂതകാലം'ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി; ഷെയ്ൻ നിഗം ആദ്യമായി സംഗീത സംവിധായകനാകും

text_fields
bookmark_border
bhoothalalam movie first look poster release
cancel

അൻവർ റഷീദിന്‍റെയും, അമൽ നീരദിന്‍റെയും വിതരണ സംരംഭമായ എ ആന്റ് എ റിലീസ് അവതരിപ്പിക്കുന്ന 'ഭൂതകാലം' എന്ന ചിത്രത്തി​െൻറ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.പ്ലാൻ ടി ഫിലിംസ്, ഷെയ്ൻ നീഗം ഫിലിംസ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ഭൂതകാലത്തിന്‍റെ സംവിധാനം രാഹുൽ സദാശിവനാണ്​ നിർവ്വഹിക്കുന്നത്​.നിർമ്മാണം തെരേസ റാണി, സുനില ഹബീബ്.


ഷെയ്ൻ നീഗം, രേവതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സൈജു കുറുപ്പ്, ജെയിംസ് ഏലിയാ, ആതിര പട്ടേൽ, അഭിറാം രാധാകൃഷ്​ണൻ, വത്സല മേനോൻ, മഞ്ജു പത്രോസ്, റിയാസ് നർമ്മകല തുടങ്ങിയവരും അഭിനയിക്കും. ഷെയ്ൻ നിഗം ആദ്യമായി സംഗീത സംവിധായകനാവുന്ന ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം ഗോപി സുന്ദറാണ്​. രചന-രാഹുൽ സദാശിവൻ, ശ്രീകുമാർ ശ്രേയസ്സ്, ഛായാഗ്രഹണം-ഷഹനാദ് ജലാൽ, എഡിറ്റിങ്​-ഷഫീഖ് മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈനർ-മനു ജഗദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-എ ആർ അൻസാർ, ഓഡിയോഗ്രഫി-എൻ ആർ രാജകൃഷ്ണൻ, സൗണ്ട് ഡിസൈൻ-വിക്കി കിഷൻ, കോസ്റ്റ്യൂസ്-സമീറ സനീഷ്, മേക്കപ്പ്-റോണക്​സ്​ സേവ്യർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-റിയാസ് പട്ടാമ്പി.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:first look posterShane Nigambhoothalalam
News Summary - bhoothalalam movie first look poster release
Next Story