Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഭോജ്​പുരി നടി അനുപമ...

ഭോജ്​പുരി നടി അനുപമ പഥകിനെ ആത്മഹത്യ ചെയ്​ത നിലയിൽ കണ്ടെത്തി

text_fields
bookmark_border
ഭോജ്​പുരി നടി അനുപമ പഥകിനെ ആത്മഹത്യ ചെയ്​ത നിലയിൽ കണ്ടെത്തി
cancel

മുംബൈ: ഭോജ്​പുരി നടി അനുപമ പഥകിനെ (40) മരിച്ച നിലയിൽ കണ്ടെത്തി. മുംബെെയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആഗസ്​റ്റ്​ രണ്ടിനാണ്​ സംഭവം.

അനുപമയുടെ മുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പ്​ പൊലീസ്​ കണ്ടെടുത്തു. മുംബൈയിലെ പ്രൊഡക്ഷൻ കമ്പനിയിൽ പണം നിക്ഷേപിച്ചിരുന്നുവെന്നും എന്നാൽ അത്​ തിരിച്ച്​ ലഭിച്ചില്ലെന്നുമാണ്​ കുറിപ്പിലുള്ളത്​.

മരിക്കുന്നതി​െൻറ തലേ ദിവസം ഇവർ ഫേസ്​ബുക്കിൽ ലൈവായി സംസാരിച്ചിരുന്നു. താൻ ചതിക്കപ്പെ​ട്ടെന്നും ആരെയും കണ്ണടച്ച്​ വിശ്വസിക്കരുതെന്നും അവർ സൂചിപ്പിച്ചിരുന്നു. ആത്മഹത്യ പ്രവണതയെ കുറിച്ചോ നിങ്ങളുടെ പ്രശ്​നങ്ങളെ കുറിച്ചോ സുഹൃത്തുക്കളോട്​ സംസാരിച്ചാൽ അവർ നിങ്ങളെ അകറ്റി നിർത്തുകയാ​ണ്​ ചെയ്യുക​െയന്നും മറ്റുള്ളവരുടെ പ്രശ്​നങ്ങളെ കളിയാക്കി ചിരിക്കുമെന്നും അനുപമ പറഞ്ഞിരുന്നു.

ബിഹാർ സ്വദേശിയായ അനുപമ ടെലിവിഷൻ സീരിയലുകളിലൂടെയാണ് സിനിമയിൽ എത്തിയത്​. അനുപമയുടെ മരണത്തിൽ കശ്​മീര പൊലീസ്​ കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Suicidemovie newsAnupama PathakBhojpuri Actress
Next Story