Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ആ കേസ് ഞാൻ തീർപ്പാക്കിയതാണല്ലാ ഭായ്' -മമ്മൂട്ടിയുടെ പഞ്ച് ഡയലോഗുകളുമായി 'ഭീഷ്മപർവ്വം' ടീസർ

text_fields
bookmark_border
bheeshma parvam
cancel

ആരാധകരുടെ പ്രതീക്ഷയോടെയുള്ള കാത്തിരിപ്പ് വെറുതേയായില്ല. അവരുടെ ആവേശത്തെ വാനോളമുയർത്തുന്ന പഞ്ച് ഡയലോഗുകളും ആക്ഷൻ രംഗങ്ങളുമായി മമ്മൂട്ടിയുടെ അമൽ നീരദ് ചിത്രം 'ഭീഷ്മപർവ്വ'ത്തിന്റെ ടീസർ പുറത്തിറങ്ങി. ഗ്യാങ് വാറിന്റെയും പ്രതികാരത്തിന്റെയു​മൊക്കെ സൂചന നൽകുന്ന 'ആ കേസ് ഞാൻ തീർപ്പാക്കിയതാണല്ലാ ഭായ്' എന്ന മമ്മൂട്ടി ഡയലോഗിലൂടെയാണ് ഒരു മിനിറ്റ് പത്തൊൻപത് സെക്കൻഡ് ദൈർഘ്യമുളള ടീസർ ആരംഭിക്കുന്നത്.


സൂപ്പർ ഹിറ്റ് ചിത്രം 'ബിഗ് ബി' പുറത്തിറങ്ങി 15 വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയും അമൽ നീരദും ഒരുമിക്കുന്ന സിനിമ മാർച്ച് മുന്നിനാണ് റിലീസ് ചെയ്യുന്നത്. അമൽ നീരദ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സംവിധായകൻ തന്നെയാണു ചിത്രം നിർമിക്കുന്നത്. നെടുമുടി വേണു, കെ.പി.എ.സി ലളിത, നാദിയ മൊയ്തു, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ, ജിനു ജോസഫ്, ലെന, ശ്രിന്ദ, വീണ നന്ദകുമാർ, അനസൂയ ഭരദ്വാജ്, അനഘ, അബു സലിം, സുദേവ് നായർ, മാല പാർവതി, കോട്ടയം രമേശ്, പോളി വൽസൻ തുടങ്ങി വൻ താരനിരയാണു ചിത്രത്തിൽ അണിനിരക്കുന്നത്.

അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണു ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ആനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രഹണം. സംഗീതം: സുഷിൻ ശ്യാം, ഗാനങ്ങൾ: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, എഡിറ്റിങ്: വിവേക് ഹർഷൻ. അഡീഷനൽ സ്ക്രിപ്റ്റ്: രവിശങ്കർ, അഡീഷനൽ ഡയലോഗ്സ്: ആർ.ജെ. മുരുകൻ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bheeshma Parvam teaser released
Next Story