Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മലയാളത്തിലെ കോശി തെലുങ്കിൽ ഡാനിയൽ ശേഖർ; ഭീംലനായകിലെ റാണയുടെ ക്യാരക്ടര്‍ വീഡിയോ പുറത്ത്
cancel

മലയാളത്തിലെ കോശി തെലുങ്കിൽ ഡാനിയൽ ശേഖർ; ഭീംലനായകിലെ റാണയുടെ ക്യാരക്ടര്‍ വീഡിയോ പുറത്ത്

text_fields
bookmark_border

സച്ചി സംവിധാനം ചെയ്​ത്​ പൃഥ്വിരാജും ബിജുമോനോനും തകർത്തഭിനയിച്ച ചിത്രമായിരുന്നു അയ്യപ്പനും കോശിയും. 2020ലെ സൂപ്പർഹിറ്റ്​ ചിത്രങ്ങളുടെ ലിസ്റ്റിൽ മുന്നിലുള്ള അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കിൽ പവൻ കല്യാണും റാണ ദഗ്ഗുബാട്ടിയുമാണ്​ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്​. ഭീംലനായക്​ എന്ന്​ പേരിട്ടിരിക്കുന്ന ചിത്രത്തിലെ പവൻ കല്യാണി​െൻറ ക്യാരക്ടര്‍ വീഡിയോ നേരത്തെ പുറത്തുവിടുകയും അത്​ വൈറലാവുകയും ചെയ്​തിരുന്നു.

എന്നാലിപ്പോൾ ചിത്രത്തിൽ പൃഥ്വിരാജി​െൻറ വേഷം ചെയ്യുന്ന റാണയുടെ ക്യാരക്ടര്‍ വീഡിയോയും പുറത്തുവന്നിരിക്കുകയാണ്​. സിനിമയുടെ ടൈറ്റിലിൽ ഡാനിയൽ ശേഖർ എന്ന​ റാണയുടെ കഥാപാത്രത്തി​െൻറ പേരില്ലെങ്കിലും ശക്തമായ കഥാപാത്രമാണ്​ താരം ഭീംലനായകിൽ ചെയ്യാൻ പോകുന്നതെന്നാണ്​ പുറത്തുവന്നിരിക്കുന്ന വിഡിയോ നൽകുന്ന സൂചന.

സാഗര്‍ കെ. ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. തമന്‍ എസ്. ആണ് സംഗീതമൊരുക്കുന്നത്. സിതാര എന്റര്‍ടെയ്ന്‍മെന്റിസിന്റെ ബാനറില്‍ നാഗ വംശിയാണ് ചിത്രം നിര്‍മിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bheemla Nayak Rana Daggubati character video
Next Story