Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖ്യമന്ത്രി സംസാരിച്ചപ്പോൾ ഒറ്റ നിൽപ്! സംസ്ഥാന ചലച്ചിത്രപുരസ്കാര വിതരണ വേദിയിൽ കൗതുകമായി ഭീമൻ രഘു

text_fields
bookmark_border
Bheeman Raghu stood up and listened to the Chief Ministers speech At Nishagandhi Auditorium
cancel

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവൻ എഴുന്നേറ്റ് നിന്ന് കേട്ട് നടൻ ഭീമൻ രഘു. പിണറായിയോടുളള ബഹുമാന സൂചകമായാണ് ഇങ്ങനെ ചെയ്തതെന്ന് നടൻ പിന്നീട് വ്യക്തമാക്കി.

വ്യാഴാഴ്ച വൈകിട്ടായിരുന്നു 2022-ലെ സംസ്ഥാന ചലച്ചിത്രപുരസ്കാര വിതരണം തിരുവനന്തപുരത്തെ നിശാ​ഗന്ധി ഓഡിറ്റോറിയത്തിൽ നടന്നത്. ഉദ്ഘാടന പ്രസം​ഗത്തിനായി മുഖ്യമന്ത്രിയെത്തിയപ്പോഴാണ് ഭീമൻ രഘു എഴുന്നേറ്റ് നിന്നത്. 15 മിനിറ്റോളമുള്ള മുഖ്യമന്ത്രിയുടെ പ്രസം​ഗം കഴിഞ്ഞതിന് ശേഷമാണ് നടൻ ഇരുന്നത്.

രണ്ടുമാസം മുമ്പാണ് ഭീമൻ രഘു ബി.ജെ.പി വിട്ട് സി.പി.എമ്മിനൊപ്പം ചേർന്നത്. സംസ്ഥാന സെക്രട്ടറി ​എം.വി ഗോവിന്ദൻ തന്നെ സ്വീകരിച്ചത് ഒരു സുഹൃത്തിനെപോലെയായിരുന്നുവെന്നും മൂന്നാം പിണറായി സർക്കാർ വരുമെന്നും ഭീമൻ രഘു അന്ന് പറഞ്ഞിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bheeman Raghu stood up and listened to the Chief Minister's speech At Nishagandhi Auditorium
Next Story