Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാവനാ സ്റ്റുഡിയോസിന്‍റെ ബിഗ് ബജറ്റ് ചിത്രം കരാട്ടെ ചന്ദ്രൻ തുടങ്ങി; നായകനായി ഫഹദ് ഫാസിൽ

text_fields
bookmark_border
https://www.madhyamam.com/tags/fahad-fazil
cancel

ഫഹദ് ഫാസിലിനെ നായകനാക്കി റോയ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കരാട്ടെ ചന്ദ്രൻ സിനിമയുടെ പൂജയും സ്വിച്ച് ഓൺ കർമ്മവും കോട്ടയത്ത് വെച്ച് നടന്നു. മലയാളത്തിന്‍റെ ഹിറ്റ് നിർമാതാക്കളായ ഭാവനാ സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്.

മഹേഷിന്‍റെ പ്രതികാരം മുതൽ ദിലീഷ് പോത്തന്‍റെ കോ ഡയറക്ടർ ആയിരുന്ന റോയ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട്, ചുരുളി തുടങ്ങിയ സിനിമകൾക്ക് കഥയൊരുക്കിയ എസ്. ഹരീഷും വിനോയ് തോമസും ചേർന്നാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത്. വിജയരാഘവൻ, ജോണി ആന്‍റണി, സുധീഷ്, രഞ്ചി പണിക്കർ, സുരേഷ് കൃഷ്ണ. ഗോകുൽ സുരേഷ്, ജയ കുറുപ്പ്, എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കോട്ടയത്തും പരിസരപ്രദേശങ്ങളിലുമായിരിക്കും ചിത്രീകരണം നടക്കുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - bhavana studeos new film started
Next Story