Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പേര് പറഞ്ഞില്ലെങ്കിൽ ഹേമ കമ്മിറ്റി റിപ്പോർട്ടുകൊണ്ട് ഒരർഥവുമില്ലെന്ന് ഭാ​ഗ്യലക്ഷ്മി

text_fields
bookmark_border
പേര് പറഞ്ഞില്ലെങ്കിൽ ഹേമ കമ്മിറ്റി റിപ്പോർട്ടുകൊണ്ട് ഒരർഥവുമില്ലെന്ന് ഭാ​ഗ്യലക്ഷ്മി
cancel

കൊച്ചി: വ്യക്തിയുടെ പേര് പറഞ്ഞില്ലെങ്കിൽ ഹേമ കമ്മിറ്റി റിപ്പോർട്ടുകൊണ്ട് ഒരർഥവുമില്ലെന്ന് ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാ​ഗ്യലക്ഷ്മി. ഒരു വാർത്താ ചാനലിനോടാണ് ഭാഗ്യലക്ഷ്മി, ഹേമ കമ്മിറ്റിയുടെ പൂർണ റിപ്പോർട്ട് പുറത്തുവരണതിലുള്ള അഭിപ്രായം രേഖപ്പെടുത്തിയത്. തെറ്റുചെയ്തയാളെ തെളിവുസഹിതം പുറത്തേക്കുകൊണ്ടുവരണം. ഇത്തരക്കാരെ അറസ്റ്റ് ചെയ്യണമെന്നും ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടു.

വ്യക്തികളുടെ പേരുകൾ ഇല്ലാതെയാണെങ്കിലും ഹേമ കമ്മിറ്റിയുടെ പൂർണ റിപ്പോർട്ട് പുറത്തുവരണമെന്നാണ് സിനിമയ്ക്കകത്ത് പ്രവർത്തിക്കുന്ന എല്ലാ സ്ത്രീകളുടേയും അഭിപ്രായം. അതിനുവേണ്ടിയാണല്ലോ ഇത്രയും പണം ചെലവാക്കി ഇങ്ങനെയൊരു കമ്മിഷൻ രൂപീകരിച്ചത്. താനുൾപ്പെടെയുള്ള എല്ലാ മേഖലയിലുമുള്ള സ്ത്രീകൾ നേരിട്ട് ബുദ്ധിമുട്ടുകൾ പറഞ്ഞിട്ടുണ്ട്. അതവർ രേഖപ്പെടുത്തിയിട്ടുമുണ്ട്. താനത് നേരിട്ടുകണ്ടതുമാണെന്ന് ഭാ​ഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bhagyalakshmi said that the Hema committee report
Next Story