ശ്രീലേഖ ഒറ്റക്കല്ല, വെളിപ്പെടുത്തലിന് പിന്നിൽ ആരുടേയോ പ്രലോഭനമെന്ന് ഭാഗ്യലക്ഷ്മി
text_fieldsകൊച്ചി: മുൻ ജയിൽ ഡി.ജി.പി ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്നിൽ ആരുടെയോ പ്രലോഭനമാണെന്ന് അഭിനേത്രിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഇതുവരെ ശ്രീലേഖ എവിടെ ആയിരുന്നുവെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.
ശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. ഇതിന് പിന്നിൽ ശ്രീലേഖ ഒറ്റക്കല്ല, വലിയൊരു സംഘം തന്നെയുണ്ട്. ആരുടെയെങ്കിലും പ്രലോഭനം വെച്ച് അസ്ഥാനത്ത് കയറിയല്ല ഇത്തരം കാര്യങ്ങൾ പറയേണ്ടതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
വിരമിച്ച് ഇതുവരെ എവിടെ ആയിരുന്നു. എന്തുകൊണ്ട് മാധ്യമങ്ങളെ കാണാനോ മുഖ്യമന്ത്രിക്ക് ഒരു കത്ത് നൽകുവാനോ തയാറായില്ല. യൂട്യൂബ് ചാനലിന് റേറ്റിങ് കൂട്ടാനുളള സംഭവമല്ല ഇത്. ഇരയെ കാണാനുള്ള സന്മനസ് ശ്രീലേഖക്ക് ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.
പൾസർ സുനി ഇതുവരെ ദിലീപിന്റെ പേര് മാത്രമാണ് പറഞ്ഞത്. സിനിമ മേഖലയിൽ വേറെ ഏത്രയോ പേരുണ്ടെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.

