ടി.ജി രവി കേന്ദ്ര കഥാപാത്രമാകുന്ന 'ഭഗവാൻ ദാസന്റെ രാമരാജ്യം' പോസ്റ്റർ പുറത്ത്
text_fieldsടി.ജി രവി കേന്ദ്ര കഥാപാത്രമാകുന്ന 'ഭഗവാൻ ദാസന്റെ രാമരാജ്യം' ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ദിലീപ്, നവ്യ നായർ, റോഷൻ മാത്യൂസ്, ആന്റണി വർഗീസ്, ഉണ്ണീ മുകുന്ദൻ തുടങ്ങി നിരവധി പ്രമുഖ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്.
അക്ഷയ് രാധാകൃഷ്ണൻ , പ്രശാന്ത് മുരളി, ഇർഷാദ് അലി, മണികണ്ഠൻ പട്ടാമ്പി, നന്ദന, എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോബിൻ റീൽസ് പ്രോഡക്ഷൻസിന്റെ ബാനറിൽ റെയ്സൺ കല്ലടയിൽ നിർമിക്കുന്ന സിനിമയുടെ സംവിധാനം നിർവഹിക്കുന്നത് ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റഷീദ് പറമ്പിൽ ആണ്.
ഫെബിൻ സിദ്ധാർഥ് കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹകൻ ശിഹാബ് ഓങ്ങല്ലൂർ ആണ്. ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് നടക്കുന്ന ബാലെയും അതിനോടനുബന്ധിച്ച ചില പ്രശ്നങ്ങളുമാണ് ഇതിവൃത്തം. പൊളിറ്റിക്കൽ സറ്റയർ വിഭാഗത്തിൽപെടുന്ന ചിത്രം ഒക്ടോബർ അവസാനം തിയേറ്ററുകളിൽ എത്തും.

