വേള്‍ഡ് ഓഫ് മാഡ്നെസ്സ്; ദിലീപിന്‍റെ ‘ഭ.ഭ.ബ’ റിലീസ് തീയതി പ്രഖ്യാപിച്ചു
text_fieldsഭ.ഭ.ബ പോസ്റ്റർ
ദിലീപിനെ നായകനാക്കി ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിർമിക്കുന്ന ചിത്രം 'ഭ.ഭ.ബ'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 18നാണ് തിയേറ്ററുകളിലെത്തുക. ദിലീപിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. ഇന്നലെ ചിത്രത്തിന്‍റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
മാസ് കോമഡി എന്റർടൈനറായി അവതരിപ്പിക്കുന്ന ചിത്രത്തിൽ ദിലീപിനെ കൂടാതെ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും അഭിനയിക്കുന്നു. താരദമ്പതികളായ ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
'വേള്‍ഡ് ഓഫ് മാഡ്നെസ്സ്' എന്ന ടാഗ് ലൈനോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. 'ഭയം ഭക്തി ബഹുമാനം' എന്നതിന്റെ ചുരുക്ക രൂപമായിട്ടാണ് 'ഭ.ഭ.ബ' എന്ന ടൈറ്റിലോടെ ചിത്രമെത്തുന്നത്. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത തരത്തിലാണ് വിനീത് ശ്രീനിവാസന്‍ ഉള്‍പ്പെടെയുള്ളവരെ ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നും പോസ്റ്ററുകളും നേരത്തെ പുറത്ത് വന്ന ടീസറും സൂചിപ്പിക്കുന്നു. വമ്പൻ ബജറ്റിൽ ഒരുക്കുന്ന ചിത്രം കോയമ്പത്തൂർ, പാലക്കാട്, പൊള്ളാച്ചി ഭാഗങ്ങളിലായി ആണ് ചിത്രീകരിക്കുന്നത്. കൈതപ്രം ദാമോദരൻ നമ്പൂതിരി, വിനായക് ശശികുമാർ, മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാനാണ് സംഗീതം നൽകിയിരിക്കുന്നത്. അരുൺ മോഹൻ ഛായാഗ്രഹണവും രഞ്ജൻ എബ്രഹാം എഡിറ്റിങും നിർവ്വഹിക്കുന്നു.
ചിത്രത്തിൽ മോഹൻലാൽ ഉള്ളതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രത്തിൽ ദിലീപിനൊപ്പം സംഘട്ടന രംഗത്തിൽ ലാലേട്ടൻ പ്രത്യക്ഷപ്പെടുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മോഹൻലാലും ദിലീപും അഭിനയിക്കുന്ന ഈ ഗാനം എറണാകുളത്ത് ഒരു വലിയ സെറ്റിലാണ് ചിത്രീകരിച്ചത്. കോടിക്കണക്കിന് രൂപ ചെലവായി എന്നാണ് റിപ്പോർട്ടുകൾ. ഗാനത്തിലെ മോഹൻലാലിന്റെ കഥാപാത്രത്തിനായി പ്രത്യേകം പരിഷ്കരിച്ച ഒരു വാഹനവും നിർമാതാക്കൾ സൃഷ്ടിച്ചിട്ടുണ്ട്.
സിദ്ധാര്‍ഥ് ഭരതന്‍, ബൈജു സന്തോഷ്, ബാലു വര്‍ഗീസ്, സലിം കുമാര്‍, അശോകന്‍, ദേവന്‍, ബിജു പപ്പന്‍, ജി. സുരേഷ് കുമാര്‍, നോബി, വിജയ് മേനോന്‍, റിയാസ് ഖാന്‍, സെന്തില്‍ കൃഷ്ണാ, റെഡിന്‍ കിങ്‌സ്‌ലി (തമിഴ്), ഷമീര്‍ ഖാന്‍ (പ്രേമലു ഫെയിം) ഷിന്‍സ്, ശരണ്യ പൊന്‍ വണ്ണന്‍, നൂറിന്‍ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫര്‍ സാന്റി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. വമ്പന്‍ ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രം കോയമ്പത്തൂര്‍, പാലക്കാട്, പൊള്ളാച്ചി, കൊച്ചി ഭാഗങ്ങളിലായി ആണ് ചിത്രീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

