Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാത്തിരിപ്പിനൊടുവിൽ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ഒടിടിയിൽ; എവിടെ കാണാം...

text_fields
bookmark_border
കാത്തിരിപ്പിനൊടുവിൽ ബെത്‌ലഹേം കുടുംബ യൂണിറ്റ് ഒടിടിയിൽ; എവിടെ കാണാം...
cancel

മലയാള സിനിമയിലെ ഏറ്റവും വലിയ വിജയ ചിത്രമായ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ സ്ട്രീമിങ് ആരംഭിച്ചു. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ഈ റൊമാന്റിക് കോമഡി-ഡ്രാമ ചിത്രം ഇന്ന് മുതൽ ജിയോ ഹോടേടസ്റ്റാറിൽ കാണാം. ഓഗസ്റ്റ് 21-ന് തിയറ്ററുകളിൽ എത്തിയ ചിത്രം പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് നേടിയത്. തിയറ്ററുകളിൽ ചിത്രം കാണാൻ സാധിക്കാത്തവർക്കും വീണ്ടും ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കും ഇനി വീട്ടിലിരുന്ന് തന്നെ ഒ.ടി.ടിയിലൂടെ ഈ സിനിമ കാണാം.

കരുക്കുറ്റിയിലെ മുപ്പതുകളിൽ ജീവിക്കുന്ന ബാച്ചിലറായ ജസ്റ്റിൻ എന്ന യുവാവിന്റെ ജീവിതത്തിലേക്ക് ആഷ്‌ലി എന്ന കോളേജ് വിദ്യാർഥിനി അയൽക്കാരിയായി എത്തുന്നതോടെ ഉണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേഹം. തുടക്കത്തിലെ കരുതലും സംശയങ്ങളും പതുക്കെ അപ്രതീക്ഷിത പ്രണയത്തിലേക്ക് വഴിമാറുന്നതാണ് കഥയുടെ ഇതിവൃത്തം. ജസ്റ്റിനായി നിവിൻ പോളിയും ആഷ്‌ലിയായി മമിത ബൈജുവും തകർത്തഭിനയിച്ചപ്പോൾ ഇരുവരുടെയും കെമിസ്ട്രി പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ദിലീഷ് പോത്തൻ, സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗിരീഷ് എ.ഡി.യും കിരൺ ജോസിയും ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രത്തിന് സംഗീതം നൽകിയത് വിഷ്ണു വിജയ് ആണ്.

തിയറ്ററുകളിൽ തരംഗം സൃഷ്ടിച്ച ചിത്രം ബോക്സ് ഓഫീസിലും ചരിത്രപരമായ നേട്ടങ്ങളാണ് കൊയ്തത്. റിപ്പോർട്ടുകൾ പ്രകാരം ലോകമെമ്പാടുമായി 323 കോടിയിലധികം രൂപ നേടിയ ചിത്രം കേരളത്തിൽ നിന്ന് മാത്രം 150 കോടിയിലധികം കളക്ട് ചെയ്തു. മലയാളത്തിലെ ഏറ്റവും ഉയർന്ന ബോക്സ് ഓഫീസ് കലക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' മാറി. നിവിൻ പോളിയുടെ ശക്തമായ തിരിച്ചുവരവായി വിലയിരുത്തപ്പെടുന്ന ഈ ചിത്രം ഇനി ഒടിടി റിലീസിലൂടെ കൂടുതൽ വിശാലമായ പ്രേക്ഷകസമൂഹത്തിലേക്ക് എത്തിച്ചേരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bethlehem kudumba Unit is on OTT
Next Story